Image

`ലാന' സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജയിന്‍ മുണ്ടയ്‌ക്കല്‍ Published on 29 October, 2015
`ലാന' സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഡാലസ്‌: ലിറ്റററി അസോസ്സിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ 2015ലെ ദേശിയ കണ്‍വെന്‍ഷന്‍ ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്‌സില്‍ (ഓ. വി. വിജയന്‍ നഗറില്‍) വെച്ച്‌ ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ നടത്തുന്നതോടനുബന്ധിച്ചുള്ള ലാന സാഹിത്യ അക്കാഡമിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചെറുകഥാസമാഹാരം, കവിതാസമാഹാരം, നോവല്‍ എന്നീ വിഭാഗങ്ങളിലാണ്‌ അവാര്‍ഡുകള്‍ നല്‍കുന്നത്‌. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ നിന്നാണ്‌ അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുത്തത്‌. ഏഴ്‌ നോവലുകളും ഏഴ്‌ ചെറുകഥാ സമാഹാരങ്ങളും അഞ്ച്‌ കവിതാ സമാഹാരങ്ങളും അവാര്‍ഡു നിര്‍ണ്ണയത്തിന്‌ പരിഗണിച്ചു.

ഡോ: ജോയി ടി. കുഞ്ഞാപ്പുവിന്റെ `അക്ഷരത്താഴിന്‍റെ നഷ്ട്‌പ്പെട്ട ചാവികള്‍' കവിതാസമാഹാര വിഭാഗത്തിലും ജോണ്‍ ഇളമതയുടെ `സോക്രട്ടീസ്‌ ഒരു നോവല്‍' എന്നത്‌ നോവല്‍ വിഭാഗത്തിലും സാംസി കൊടുമണ്ണിന്റെ `ഇസ്‌മായെലിന്റെ സങ്കീര്‍ത്തനം' ചെറുകഥാസമാഹാര വിഭാഗത്തിലും അവാര്‍ഡുകള്‍ കരസ്ഥമാക്കി.

ലാന സാഹിത്യ അക്കാഡമി ചെയര്‍മാന്‍ വാസുദേവ്‌ പുളിക്കല്‍, പ്രസിഡണ്ട്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ്‌ ഓച്ചാലില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവാര്‍ഡ്‌ നിര്‍ണ്ണയം നടത്തിയത്‌.

ഡാലസില്‍ നടക്കുന്ന ലിറ്റററി അസോസ്സിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) യുടെ 2015ലെ ദേശിയ കണ്‍വെന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍ എബ്രഹാം തെക്കേമുറി അറിയിച്ചതാണിത്‌.
`ലാന' സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
`ലാന' സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Join WhatsApp News
വായനക്കാരൻ 2015-10-29 18:49:46
തലക്കെട്ടിൽ തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. ദയവായി വിചാരവേദി അവാർഡുകൾ എന്ന് വായിക്കുക.
Sudhir Panikkaveetil 2015-10-29 18:53:29
Congratations and best wishes
Observer 2015-10-29 19:50:52

Lana Should have given award for this book which is in fact a thought provoking book. At least people understand what is written in it.  
vayanakkaran 2015-10-29 22:18:10
Good- Congratulations. But some award committe members declared awards for themselves. The judges and culprits are the same. Kallanum policum onnu thanna. Any way congrats from this vayanakkaran along with another vayanakkari.. write one book and submit for award committee for about thousnda of Association or conventions. Good job.
വിദ്യാധരൻ 2015-10-30 06:39:43
സ്ത്രീകളെ അവാർഡിൽ നിന്ന് ഒഴിവാക്കി സ്വയം അവാർഡുകൾ കരസ്ഥമാക്കുന്നതിൽ ലാനയുടെ ചുക്കാൻ തിരിക്കുന്നവർ വളരെ കുതന്ത്ര ശാലികളാണ്.  കേട്ട്മടുത്ത വിഷയങ്ങളും കണ്ടുമടുത്ത മുഖങ്ങളും വീണ്ടം വീണ്ടും അവാർഡു കൾ വാങ്ങുന്നത് കാണുമ്പൊൾ ഇതിന്റെ പിന്നിലെ വിധികർത്താക്കളുടെ പക്ഷപാതവും ലിംഗവിവേചനവും എന്നത്തെക്കാളും കൂടുതൽ വായനക്കാരുടെ മുന്നിൽ പൊന്തി നില്ക്കുന്നു.  എന്തുകൊണ്ട് അമേരിക്കയിലെ  നല്ല എഴുത്ത്കാർ  അമേരിക്കയിലെ മഹാ സഹിത്യ സംഘടന എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ലാനയിൽ അവരുടെ രചനകൾ സമർപ്പിക്കുന്നില്ല ?  ഇതിനെക്കുറിച്ച് കാര്യമായിട്ട് ഇതിന്റെ പിന്നിലെ പ്രവർത്തകർ ചിന്തിക്കേണ്ടതാണ്.  സ്ത്രീകളിൽ തന്നെ വളരെ നന്നായി കവിത എഴുതുന്നവരും കഥ എഴുതുന്നവരുമുണ്ട് എന്നാൽ അത്തരക്കാരെ പ്രോത്സാഹിപ്പിച്ചു നിങ്ങളുടെ സംഘടനയുടെ ഭാഗമാക്കാതെ, ചില മൂട്താങ്ങികളെ ഇങ്ങനെ സ്ഥിരം ആദരിച്ചുക്കൊണ്ടിരുന്നാൽ, വിപരീത ഫലം ഉളവാക്കുകയുള്ള് എന്ന് തിരിച്ചറിയുന്നത്‌ നന്ന് അതല്ലയെങ്കിൽ ഡോക്ടർ കുഞ്ഞാപ്പു പറഞ്ഞതുപോലെ 

"ജന്മാർജ്ജിത കർമ്മാർജ്ജിത 
വികട വികല്പ്ജ്ഞാനം " (അറിവ് -അക്ഷരത്തിന്റെ നഷ്ടപ്പെട്ട ചാവികൾ) തീർക്കുന്ന തിമിരത്തിൽ 'ഗാഡരഹിത ഉപരിതല ' അറിവുമായി തൊഴുത്തിലെ പട്ടിയെപ്പോലെ മലയാള ഭാഷയുടെ വളർച്ചയ്ക്ക് വിലങ്ങു തടിയായി സമ്മേളനങ്ങൾ നല്കുന്ന നൈമിഷക സുഖങ്ങളുടെ  ഊഞ്ഞാല്‍ക്കിടക്കയിൽ കിടന്നു ഉറങ്ങാം 

സംശയം 2015-10-30 07:39:13
എനിക്ക് ഒരു സംശയം ആരാണ് വിദ്യാധരൻ?  ഡോക്ടർ കുഞ്ഞാപ്പുവിന്റെ പുസ്തകം ഇവിടെ എടുത്തു കാണിച്ചിരിക്കുന്നു കൂടാതെ അദ്ദേഹം എഴുതിയതും അദ്ദേഹത്തിനു ലാന അവാർഡു വാങ്ങിക്കൊടുത്ത കവിത ഉദ്ധരിച്ചു വിദ്യാധരൻ എന്ന പേരിൽ അഭിപ്രായം എഴുതി വിടുന്ന ആൾ?  സംഗതികളുടെ ദുരൂഹത വർദ്ധിക്കുന്നതല്ലാതെ മറ്റൊന്നും തെളിഞ്ഞു വരുന്നില്ല. 
Observer 2015-10-30 08:41:08
LANA Award, Kerala Center award (Award Perunaal). There are so many men, infact 99% of the men stand and argue for the women only. So men and women support is more for women. In percentage wise they get more more recognization and awards every where. They are the MCs every where. They have no time restriction in speeches, where as men will be kicked out so soon from stage, the time clock will be very fast for men. Any way here in USA we do not give any women reservation or quota for women like in Indian parlement, assembly or panchayat election. Comaring to men writers women writers are few. Probably about just 5 percent, but they get top recognition may be double of men. They are in head lines, good spots more than any body. So this particular LANA award case do not worry. Any way do not beleive much in awards. But keep writing. Who ever get more readership they are the real writers. Remember Muttathu Varkey did not get much award. But he was the real writer with more readership.
ഒരു ബലിയാട് 2015-10-30 09:14:09
 വിദ്യധാരനും വിചാരവേദിയുമായി എന്തോക്കൊയോ കളികൾ നടത്തുന്നുണ്ട്.  പുരക്കകത്തു കള്ളനിരിക്കുമ്പോൾ മറ്റുള്ളവരുടെ പേര് പറഞ്ഞു പരത്തി ശ്രദ്ധ തിരിച്ചു വിടുന്നതിൽ ഇവർ മിടുക്കന്മാരാണ് . ഞാൻ ന്യുയോർക്ക് കാരാനാണ് എന്നെക്കുറിച്ച് കുറെ നാൾ നുണക്കഥകൾ പറഞ്ഞു പരത്തി. എത്ര പേര് എന്നെ വിളിച്ചു ചീത്ത പറഞ്ഞു. ഇവന്മാർക്ക് പുളിച്ച തെരിക്കുള്ള അവാർഡ് ലാന കൊടുത്തിരുന്നെങ്കിൽ നാന്നായിരുന്നെനെ പിന്നെ കേട്ട് അതല്ല 'വിദ്യാധരൻ' വേറെ ആരോ ആണെന്ന്. അയാളും പീഡിപ്പിക്കപ്പെട്ടു കാണും എന്നതിന് സംശയമില്ല   ഇങ്ങനെ ഓരോ നിരപരാധികളെ ബലിയാടാക്കി വക്രമായ രീതിയിൽ  തങ്ങളുടെ രചനകളിലേക്ക് വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നതിന്റെ ഭാഗം അല്ലെ ഇതെന്ന് ഞാനും സംശയിക്കുന്നു.  ജസ്റിസ് എന്ന പേരിൽ  ഇതിനെക്കുറിച്ചൊക്കെ സംശയം പ്രകടിപ്പിച്ചെഴുതിയപ്പോൾ ഞാൻ ഇതിനെക്കുറിച്ചൊന്നും ഗൗനിച്ചില്ല.  എടോ ജസ്റ്റിസെ താൻ ഒരപാര സാധനം തന്നെ. 
നാരദർ 2015-10-30 09:18:23
ചിലപ്പോൾ സ്ത്രീകൾ അവരുടെ രചനകൾ കൊടുക്കുന്നുണ്ടായിരിക്കും വിദ്യാധര. ഇവന്മാര് അത്  മുക്കുന്നതായരിക്കും 
ഒരെഴുത്തുകാരി 2015-10-30 12:11:22
സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കൾ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  ചില സ്ത്രീകളെ ഉപയോഗിച്ച് ലാനയുടെ  കാര്യങ്ങൾ സാധിച്ചു എടുക്കത്തക്കവിധം  കുശാഗ്രബുദ്ധിയുള്ളവരാണ് ഇതിന്റെ പ്രധാനികളിൽ പലരും.  ദൂരെ നിന്ന് കാണുന്നവരെ സംബന്ധിച്ച് അവർ സ്ത്രീകളെ മാനിക്കുന്നു എന്ന ധാരണ ഉണ്ടാക്കുകയും ചെയ്യാം അവർക്ക് താത്പര്യമുള്ള പുരുഷന്മാർക്ക് അവാർഡുകൾ കൊടുത്ത് കൊണ്ടും ഇരിക്കാം.  ജീവിതത്തിന്റെ പല തലങ്ങളിലും വിജയം വരിച്ചിട്ടുള്ള നമ്മൾ, ആ ജീവിതാ അനുഭവങ്ങളെ ആസ്പദമാക്കി കഥയും കവിതയും എഴുതി വായനക്കാരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞവരാണ്.  അതിന് ഒരു പരിതിവരെ ഒരുമിച്ചു നിന്ന് പൊരുതുക തന്നെവേണം.  ഒരു സമയത്ത് പെണ്‍ എഴുത്തുകാർ എന്ന് പുച്ഛ ഭാവത്തിൽ വിളിച്ചിരുന്ന ഇവരുടെ ഉള്ളിൽ, നമ്മളോടുള്ള അവജ്ഞ വിഷമായി കട്ടപിടിച്ചു കിടപ്പുണ്ട്.  എന്തായാലും ചില സ്ത്രീകൾ മൂരാച്ചികളായി നിന്ന് ഇവരുടെ ദാസ്യവൃത്തി ചെയ്യരുതെന്ന് ഈ എളിയ എഴുത്തുകാരിയുടെ അപേക്ഷ 
ഈനാശു 2015-10-30 17:12:32
പരിഹാസ്യമായ അവാർഡ് നിർണ്ണയം. വേദി പങ്കിടുന്നവർക്കും പണ്ടെങ്ങോ അവർഡ് കൊടുത്തവർക്ക് പകരം അവാർഡും. കഷ്ടം.
മാത്തൻ മാരാമണ്‍ 2015-10-30 19:02:37
വായനക്കാരന്റെ തൂലികയിൽ നിന്ന് തെറിച്ചു വീണ ഒരു തീപ്പൊരി കേറി പടർ പിടിക്കുന്നത് കണ്ടില്ലേ. ഞാനും ആകെ കണ്‍ഫ്യൂസ്ഡായായിരുന്നു. ഇത് ലാനയാണോ അതോ വിചാരവേദിയാണോ എന്ന് അതോ വിചാരവേദിയാണോ ലാനയാണോ എന്ന്. അല്ല എങ്ങനെ നോക്കിയാലും രണ്ടു ഒന്ന് തന്നെ .  MALAYALAM - ഇടത്ത് നിന്ന് വലത്തോട്ടു വായിച്ചാലും വലത്ത് നിന്ന് ഇടത്തോട്ടു വായിച്ചാലും ഒന്നുതന്നെ എന്ന് പറഞ്ഞപോലെ. ഇത് താനേ അത്. അത് തന്നെ ഇത്. ഇന്നാതെ ലാനാ പ്രസിഡണ്ട് നാളത്തെ വിചാരവേദി പ്രസിഡണ്ട്.  ഇന്ന് അവാർഡ് കിട്ടിയവന്മാർ അടുത്ത വർഷം അലക്സാൻഡർ എന്നും പറഞ്ഞു ഒരു പുസ്തകം എഴുതി അവാർഡു വാങ്ങാൻ വരരുത്. അത്മാത്രമല്ല ഈ പ്രദേശത്തെക്ക് വന്നേക്കരുത്. നിങ്ങളിൽ ചിലരുടെ മോറു കണ്ടാൽ മതി നാട്ടിൽ കലാപം ഉണ്ടാകും. ഇപ്പോൾ നോക്കിക്കേ ഓരോ അവന്മാരും അവളുമാരും പടച്ചു വിടുന്ന സ്റോറികളെ. ഞങ്ങൾ ഈ പ്രസ്ഥാനം എങ്ങനെങ്കിലും മരിയാഥക്ക് ഒന്ന് ഓടിച്ചോണ്ട് പൊക്കോട്ടെ. മേലിൽ അവാർഡു തരണം അവാർഡു തരണം എന്ന് പറഞ്ഞു വിളിച്ചാൽ എന്റെ വിധം മാറും. എഴാറ്റിൽ കുളിച്ചാൽ നാറ്റം പോകാത്ത തെറി ഞാൻ വിളിക്കും. എനിക്ക് ഒരുത്തനേം പേടിയില്ല.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക