Image

അടിച്ചമര്‍ത്തലുകള്‍ തുടരുന്ന ഇന്‍ഡ്യ (ബ്‌ളസന്‍, ഹൂസ്റ്റന്‍)

Published on 21 October, 2015
അടിച്ചമര്‍ത്തലുകള്‍ തുടരുന്ന ഇന്‍ഡ്യ (ബ്‌ളസന്‍, ഹൂസ്റ്റന്‍)
സത്യത്തില്‍ ഇന്‍ഡ്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചോ എന്നതാണ്‌ ഇപ്പോള്‍ ജനം ചോദിക്കുന്നത്‌. പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള ചില വര്‍ഗീയ പാര്‍ട്ടികളിലെ നേതാക്കളും അണികളും നടത്തുന്ന പ്രവര്‍ത്തികളും പ്രസ്‌താവനകളു മാണ്‌ ഇത്തരത്തിലുള്ള ഒരു ചോദ്യം ചോദിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്‌. മതത്തിന്റെ മറവില്‍ ജനത്തിന്റെ സ്വാതന്ത്ര്യത്തിനു മേല്‍ കടന്നാക്രമണം നടത്തുന്ന ആ പ്രസ്‌താവനകളും പ്രവര്‍ത്തികളും സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നു മാത്രമല്ല അത്‌ ജനങ്ങള്‍ക്കിടയില്‍ അസ്വസ്‌തതയും സൃഷ്‌ടിക്കുന്നുണ്ട്‌. വിദേശ ആധിപത്യത്തിന്റെ അടിമത്വത്തില്‍നിന്ന്‌ ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഇപ്പോഴും ഇന്‍ഡ്യന്‍ ജനത ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ അടിമത്വത്തിലാണ്‌ എന്നുതന്നെ പറയാം. അതിനു കാരണം സ്വദേശികളായ രാഷ്‌ട്രീയ മതമേലാളന്മാര്‍ തന്നെ.

വിദേശികളുടെ ആധിപത്യത്തില്‍ കഴിഞ്ഞിരുന്നതിനേക്കാള്‍ അസ്വസ്‌തരും അസ്വത ന്ത്രരുമാണ്‌ ഇന്ന്‌ ഇന്‍ഡ്യയിലെ ജനങ്ങള്‍ എന്ന്‌ എടുത്തു പറയേണ്ടിയിരിക്കുന്നു. അന്ന്‌ ചിന്തിക്കാനും കഴിക്കുവാനും ജനത്തിന്‌ അവകാശമുണ്ടായിരുന്നു. എന്താല്‍ ഇന്ന്‌ ജനം എന്തുകഴിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ഇന്‍ഡ്യയെന്ന മതേതരജ നാധിപത്യരാജ്യത്തിലെ ഇത്തരം സ്വദേശികളായ നേതാക്കളാണ്‌.

പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നവകാശപ്പെടുന്ന ഇന്‍ഡ്യയില്‍ ആര്‌, എന്ത്‌ കഴിക്കണമെന്നു തീരുമാനിക്കുന്നത്‌ മനുഷ്യത്വം മരവിച്ച രാഷ്‌ട്രീയ മതനേതാക്കളാണെന്നത്‌ ഇന്‍ഡ്യ വിദേശ അടിമത്വത്തേക്കാള്‍ സ്വദേശി മതഭ്രാന്തന്മാരുടെ അടിമത്വത്തിലാണെന്നതിലേക്കാണ്‌ എത്തി നില്‍ക്കുന്നത്‌. ഉണ്ണാനും, ഉടുക്കാനും, ചിരിക്കാനും, കരയാനും, ചിന്തിക്കാനും, പൂര്‍ണ്ണ സ്വാതന്ത്ര്യം രാജ്യത്തിലെ പൗരന്‌ ഇന്‍ഡ്യന്‍ ഭരണഘടന വിഭാനം ചെയ്യുമ്പോള്‍ അതിനെ മറികടന്നുകൊണ്ട്‌ സ്വന്തമായ നിയമം നടപ്പാക്കുന്ന രീതിയിലേക്ക്‌ വ്യക്‌തികളുടെ പ്രവര്‍ത്തി പോകുമ്പോള്‍ അത്‌ ഇന്‍ഡ്യയുടെ ഭരണഘടനയെ ലംഘിക്കുക മാത്രമല്ല അട്ടിമറിക്കുക കൂടി ചെയ്യുന്നു എന്നതാണ്‌ സത്യം. ഇതിനേക്കാള്‍ ഭേദം ബ്രിട്ടീഷുകാര്‍ ഭരിക്കുന്നതാണെന്ന ചിന്തയിലേക്ക്‌ ജനം ചിന്തിക്കുമ്പോള്‍ നാം എന്തിനവേണ്ടി സ്വതന്ത്രരായി എന്നതിലേക്ക്‌ തിരിഞ്ഞു ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്വന്തം താല്‍പര്യത്തിനനുസരിച്ച്‌ ഭക്ഷണം കഴിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത വരുടെ നാടായി ഭാരതം മാറിയെങ്കില്‍ അതിനു കുറ്റപ്പെടുത്തേണ്ടത്‌ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി നിയമത്തേയും, നിയമ വ്യവസ്‌ഥിതിയേയും മാറ്റിമറിക്കുന്ന നേതാക്കളും അവരുടെ ആജ്‌ഞകളനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നഅണികളും ആണ്‌. അധികാരത്തിന്റെ അഹങ്കാരത്തി ലും മത്തിലും മതിമറന്ന്‌ അനാവശ്യമായ തീരമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണവര്‍ഗം സ്വാതന്ത്ര്യത്തെ ഇന്‍ഡ്യയിലെ ജനങ്ങളില്‍നിന്ന്‌ തട്ടിത്തെറുപ്പിക്കുന്നൂ എന്നതാണ്‌ സത്യം. അതില്‍ ഇന്‍ഡ്യന്‍ ജനത ലജ്ജി ക്കേണ്ടിയിരിക്കുന്നു.

ഇന്‍ഡ്യയില്‍ എല്ലാ മതങ്ങള്‍ക്കും തങ്ങളുടേതായ ആരാധന കള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും ഭരണഘടന പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്‌. ഇന്‍ഡ്യന്‍ പൗര ന്‌ ഏതു മതത്തിലും അനുഷ്‌ഠാനത്തിലും വിശ്വസിക്കാനും അതു തടര്‍ന്നു കൊണ്ടു നടത്താനും അതുകൊണ്ടുതന്നെ അവകാശമുണ്ട്‌. എന്നാല്‍ അതൊക്കെ വെറും രേഖകളില്‍ മാത്രമാണോ എന്നതാണ്‌ ജനം ഇപ്പോള്‍ ചോദിക്കുന്നത്‌. രാജ്യത്തിന്റെ പൊതു താല്‍പര്യത്തേയും, ജനങ്ങളുടെ പൊതു വികാരത്തേയും മുന്‍ നിറുത്തിയും നിയമങ്ങള്‍ മാറ്റാനും മാറ്റി ഏഴുതാനും രാജ്യത്തും അതാതു സംസ്‌ഥാനങ്ങളിലേയും ഭരണകൂടങ്ങള്‍ക്ക്‌ അവകാശവും അധികാരവും ഉണ്ട്‌. അതില്‍ യാതൊരു തര്‍ക്കവുമില്ല. രാജ്യത്തിലെ പൗരന്‌ വസ്‌ത്രധാരണത്തില്‍ പോലും സര്‍ക്കാര്‍ നിയന്ത്രണമുള്ള രാജ്യങ്ങള്‍ ഇന്നു ലോകത്തി ല്‍ പലയിടത്തുമുണ്ട്‌.

പക്ഷെ അതുപോലെയുള്ള ഒരു രാജ്യമല്ല ഇന്‍ഡ്യ. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില സംസ്‌ഥാനങ്ങള്‍ ചില കാര്യങ്ങള്‍ക്ക്‌ പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുന്നുണ്ട്‌. അതൊക്കെ സമൂഹ നന്മയ്‌ക്കും മൂല്ല്യാധിഷ്‌ഠിതമായ മാറ്റങ്ങള്‍ക്കു വേണ്ടിയാകണം. അത്‌ ഒരു വിഭാഗത്തെ അടിച്ചിരുത്താനോ അടിച്ചമര്‍ത്താനോ വേണ്ടിയാകരുത്‌. അതിനു വരുദ്ധമായി വന്നാല്‍ അതിനു മുതലെടുക്കാന്‍ അതിനെ കൂട്ടുപിടിക്കുന്നവര്‍ രംഗ ത്തു വരും. അതാണ്‌ ഇന്‍ഡ്യയില്‍ അടുത്തയിടെ നടന്ന സംഭ വങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.

മാറു മറയ്‌ക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ടിടത്തു നിന്നും, പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും പ്രതിഷേധിക്കാനും, അവകാശം നിഷേധി ക്കപ്പെട്ടിടത്തു നിന്നും ഇന്‍ഡ്യന്‍ ജനത പോരാടി നേടിയെടുത്ത സ്വാതന്ത്ര്യം ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്കു മാറിയെങ്കില്‍ അതു സാമൂഹിക താല്‌പര്യം മുന്‍നിറുത്തിയാണോ എന്ന്‌ ചിന്തിക്കേ ണ്ടിയിരിക്കുന്നു. അതിലേക്കു കൂടുതലായി പ്രതിപാദിക്കുന്നില്ല. ജനം എന്നത്‌ ഒരാളല്ല. ഒരു വിഭാഗമല്ല. അത്‌ എല്ലാവരും അടങ്ങുന്ന ഒരു പൊതു സമൂഹമാണ്‌. അവരുടെ പൊതുവായ താല്‍പര്യങ്ങള്‍ക്കാണ്‌ പ്രധാന്യം കൊടുക്കേണ്ടത്‌. അങ്ങനെ ആയാല്‍ മാത്രമെ ഭരണവര്‍ഗത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യപ്പെടാതെ ഇരിക്കൂ. ആ സ ത്യം ഭരണചക്രം തിരിക്കുന്നവര്‍ ഓര്‍ക്കുന്നതു നന്ന്‌. അങ്ങനെ ആയാല്‍ അതു സ മാധാനത്തിന്റെയും സൗഹൃത ത്തിന്റെയും അന്തരീക്ഷം സൃഷ്‌ ടിക്കും. മതത്തിന്റെ മതിലുകള്‍ തീര്‍ത്ത്‌ മനുഷ്യരെ മരണത്തിലേക്കു നയിക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന്‌ മതഭ്രാന്തന്മാര്‍ പിന്‍വാങ്ങാന്‍ അത്‌ ഇടവരുത്തും. മതമാണോ മനുഷ്യനാണോ വ ലുത്‌ എന്നു ചിന്തിക്കേണ്ടത്‌ ഇവിടെയാണ്‌. മതം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ കവര്‍ന്ന്‌ എടു ക്കുന്നു എങ്കില്‍, ഹനിക്കുന്നു എങ്കില്‍ അവിടെ മനുഷ്യന്‌ എന്തു പ്രാധാന്യം. എന്നാല്‍ ഒരു മതവും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ കവര്‍ന്നെടുക്കുകയോ ചെയ്യുന്നല്ല എന്നതാണു സത്യം.

എന്നാല്‍ മനുഷ്യന്‍ അവയൊക്കെ വളച്ചൊടിച്ച്‌ അവര്‍ക്കുള്ള രീതിയിലേക്ക്‌ വ്യാഖ്യാനിക്കുന്നു എന്നതാണ്‌ സത്യം. സ്വാര്‍ഥരായമത നേതൃനിര സ്വാ ര്‍ഥചിന്താഗതിയുമായി മതത്തെ തങ്ങളുടെ രീതിയിലേക്ക്‌ വളച്ചൊടിച്ച്‌ വ്യഖ്യാനിക്കുമ്പോള്‍ മതത്തിലടങ്ങിയിരിക്കുന്ന സ ത്യങ്ങളും മഹത്തായ ആശയങ്ങ ളും മൂടപ്പെടുകയും തെറ്റായ രീ തിയിലേക്കു വ്യാഖ്യാനിക്കപ്പെ ടുകയും ചെയ്യുന്നു. അതിനു ഭരണവര്‍ഗം കൂട്ടുനില്‍ക്കുമ്പോള്‍ അതു രാജ്യത്തും തദ്ദേശത്തും അരക്ഷിതാവസ്‌തയും, അരാജ കത്വവും, അക്രമവും ഉണ്ടാകാന്‍ ഇടയാക്കും. അപ്പോള്‍ സാമൂഹി ക വിരുദ്ധരും മതഭ്രാന്തന്മാരും നിയമം കയ്യിലെടുക്കുകയും അക്രമം അഴിച്ചുവിടുകയും ചെ യ്യുമെന്നതാണ്‌ സത്യം. അതില്‍ നിരപരാധികള്‍ ബലിയാടുകളാകും.

ഇന്‍ഡ്യയില്‍ ഇന്നു നടക്കുന്ന അനിഷ്‌ട സംഭവങ്ങളും അക്രമസംഭവങ്ങളും മതത്തിന്റെ പേരിലല്ല, മതഭ്രാന്തന്മാരുടെ വികലമായ കാഴ്‌ചപ്പാടിലും അതു മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതിലുമാണ്‌. ഭരണകൂടം ഒരു നിയമം കൊണ്ടുവന്നാല്‍ അതു നടപ്പാക്കേണ്ടത്‌ അവരുടെ ഉത്തരവാദിത്വമാണെന്നതില്‍ യാതൊരു സംശയവുമില്ല. അതില്‍ വീഴ്‌ച വരുത്തുന്നവരേയും ലംഘി ക്കുന്നവരേയും കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ട ചുമതല നിയമ പാലകര്‍ക്കാണ്‌. അതു ശരിയോ തെറ്റോ എന്നു തീരുമാനിക്കാനുള്ള അവകാശവും അധികാരവും നീതിപീഠത്തിന്റേതാണ്‌. അല്ലാതെ ഒരുകൂട്ടം മതഭ്രാന്തന്മാര്‍ക്കല്ല. എന്നാല്‍ ഇന്ന്‌ ഇന്‍ഡ്യയില്‍ കണ്ടു വരുന്നത്‌ അതല്ല. അതിനു വിപരീതമാണ്‌. അത്‌ അങ്ങേയറ്റം അപലപനീയമാണ്‌.

എന്നാല്‍ അതിനേക്കാള്‍ അപലപനീയമായത്‌ മതം തലയ്‌ ക്കു പിടിച്ച്‌ മത്തരായ ചില രാഷ്‌ട്രീയ നേതാക്കളും മറ്റും മതവികാരം ഇളക്കിവിടുന്ന വിഷം കലര്‍ന്ന പ്രസ്‌താവനകളും ആഹ്വാനങ്ങളുമാണ്‌. നിയമത്തേപ്പോലും വെല്ലുവിളിച്ച്‌ മതസൗ ഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്‌താവനകളും പ്രസംഗങ്ങളും ഉയര്‍ത്തി വിടുന്നത്‌ പലപ്പോഴും അധികാരം കയ്യടക്കാനുള്ള തന്ത്രമാണെങ്കിലും അതിന്റെ ഭവിഷ്യത്ത്‌ എത്ര വ ലുതായിരിക്കുമെന്ന്‌ പ്രവചിക്കാന്‍ കഴിയുകയില്ല. എന്നാല്‍ അവരെ നിയന്ത്രിക്കാനോ അവര്‍ക്കു കടിഞ്ഞാണിടാനോ ആര്‍ക്കും കഴിയാത്തത്‌ രാജ്യത്തിന്റെ പരിതാപകരമായ അവസ്‌ഥയെ കാണിക്കുന്നു. കൊല്ലാനും കൊല്ലിക്കാനും തങ്ങള്‍ ക്ക്‌ അവകാശമുണ്ടെന്ന രീതിയില്‍ അവര്‍ നടത്തുന്ന പ്രസ്‌ഥാവനകളും പ്രസംഗങ്ങളും കണ്ടിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ മൗനം പാലിക്കുന്നത്‌ അപലപിക്കേണ്ടതു തന്നെ. അവര്‍ക്കെതിരെ സംസാരിക്കാന്‍ പോലും ആരും ഇല്ല എന്ന സ്‌ഥിതിയാണ്‌ ഇന്ന്‌ ഇന്‍ഡ്യയിലേത്‌. തളര്‍ന്നു കിടക്കുന്നവര്‍ പോലും എഴുന്നേറ്റു വന്ന്‌ ഇതര മതത്തില്‍ പെട്ടവരെ കൊല്ലുന്ന പ്രസ്‌താവനകളും പ്രസംഗങ്ങളുമാണ്‌ നടത്തുന്ന തെന്ന്‌ ഒരു ചാനല്‍ ചര്‍ച്ചയില്‍ അതില്‍ പങ്കെടുത്ത ഒരു നേതാവ്‌ പറഞ്ഞത്‌ വെറും തമാശയായിട്ടെടുക്കാന്‍ സാധിക്കാത്ത താണ്‌. അതാണ്‌ ഇന്ന്‌ ഇന്‍ഡ്യയില്‍ നടക്കുന്നത്‌. അത്‌ ഇന്‍ഡ്യയെ വെട്ടിമുറിക്കും എന്നാണ്‌ മത സൗഹാര്‍ദ്ദം ആഗ്രഹിക്കുന്നവരുടെ അഭിപ്രായം. ഒറ്റ ക്കെട്ടായി നേടിയ സ്വാതന്ത്ര്യം ചിഹ്നഭിന്നമാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഇന്ന്‌ ജനങ്ങളെ നയി ക്കുന്ന നേതാക്കള്‍ക്കാണ്‌.

നിയമത്തിന്റെ മറവില്‍ അക്രമവും അഴിഞ്ഞാട്ടവും നടത്തി നിരപരാധികളെ ക്രൂശിക്കുന്ന പ്രവര്‍ത്തി നിറുത്തിയെ മതിയാവൂ. അല്ലെങ്കില്‍ അനേകം പേര്‍ അതിന്റെ ബലിയാടുകളാകും. അതിനെ ഒരിക്കലും ന്യാ യീകരിക്കാന്‍ കഴിയില്ല. ചെയ്യാ ത്ത കുറ്റത്തിന്റെ പേരില്‍ അനര്‍ ഹരായവര്‍ ന്യായവിധി നടത്തു മ്പോള്‍ അതു കണ്ടിട്ടും കേട്ടിട്ടു മില്ലെന്ന്‌ നടിച്ച്‌ ഉത്തരവാദിത്വ പ്പെട്ടവര്‍ ഇരിക്കുമ്പോള്‍ അത്‌ എത്രമാത്രം ദൂരവ്യാപകമായ ഭവിഷ്വത്തുക്കള്‍ ഉണ്ടാക്കുമെന്ന്‌ പറയാന്‍ വയ്യ. അത്‌ രാജ്യത്ത്‌ കലാപങ്ങളും വര്‍ഗീയ വിഷവി ത്തും നിറച്ച്‌ അരാജകത്വവും അ രഷ്‌ടിതാവസ്‌ഥയും സൃഷ്‌ടിക്കും. അങ്ങനെ എത്രയോ സംഭവങ്ങള്‍ ഇന്‍ഡ്യക്ക്‌ പുറത്തും നടന്നിട്ടുണ്ട്‌. ജനം ചേരിതിരിഞ്ഞ്‌ പൊരുതുമ്പോള്‍ അതു രാജ്യത്തെ ഛിഹ്നഭിന്നമാക്കുമെന്ന തില്‍ യാതൊരു സംശയമില്ല. അധികാരത്തിന്റെ അകത്തളത്തിലിരുന്ന്‌ അതീവ സുരക്ഷയോടെ ഭരണം നടത്തുന്ന അധികാരികള്‍ക്ക്‌ അതിന്റെ തീവ്രത അറിയാന്‍ കഴിയില്ല. നാടു കത്തുമ്പോഴും വീണ വായിക്കാന്‍ മാത്രമായി സമയം കണ്ടെത്തുന്നവരാണ്‌ ഇന്ന്‌ ഇന്‍ഡ്യയിലെ ഭരണകര്‍ ത്താക്കള്‍ എന്ന്‌ വിമര്‍ശിക്കു മ്പോള്‍ ജനം അതിന്‌ അടിവരയിടുന്നു. അതാണ്‌ ഇന്‍ഡ്യയുടെ ഇന്നത്തെ അവസ്‌ഥ. കോടിക്കണക്കിനു ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ അവര്‍ക്കാ ഹാരം നല്‍കുകയാണ്‌ മഹത്താ യ വചനങ്ങളേക്കാള്‍ മഹത്തരം. മാമൂലുമകളേക്കാളും മഹ ത്വരം മനുഷ്യത്വത്തിനെന്ന്‌ ചിന്തിക്കുമ്പോള്‍ മാത്രമെ മനുഷ്യന്‍ യഥാര്‍ത്തില്‍ മനുഷ്യനാവു കയുള്ളൂ. അപ്പോഴേ അവിടെ സമാധാനം ഉണ്ടാകൂ.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
അടിച്ചമര്‍ത്തലുകള്‍ തുടരുന്ന ഇന്‍ഡ്യ (ബ്‌ളസന്‍, ഹൂസ്റ്റന്‍)
Join WhatsApp News
A.C.George 2015-10-22 17:36:00
Good points raised to present times by Blesson Houston, my friend. Thank you  for your time and patience Blesson. 

This time responding A.C.George, Houston from Syracuse, New York from my son's house            
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക