Image

സംസ്‌കൃത സര്‍വകലാശാലയില്‍ ഫാഷിസത്തിനെതിരായ സെമിനാര്‍ അധികൃതര്‍ തടഞ്ഞു

Published on 06 October, 2015
 സംസ്‌കൃത സര്‍വകലാശാലയില്‍ ഫാഷിസത്തിനെതിരായ സെമിനാര്‍ അധികൃതര്‍ തടഞ്ഞു

കൊച്ചി: സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാഴാഴ്ച നടത്താനിരുന്ന ഫാഷിസത്തിനെതിരായ സെമിനാര്‍ അധികൃതര്‍ തടഞ്ഞു. സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി സംഘം(ആര്‍.എസ്.എ) നടത്താനിരുന്ന സെമിനാറാണ് അധികൃതര്‍ തടഞ്ഞത്. ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സെമിനാര്‍ നടത്തരുതെന്ന് ചുണ്ടിക്കാട്ടി അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പി സംഘാടകര്‍ക്ക് ലഭിച്ചു. എന്നാല്‍ കല്‍ബുര്‍ഗി വധത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ പരിപാടി തീരുമാനിച്ചതാണെന്നും സെമിനാര്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി ഗവേഷണ സംഘം വി.സിക്ക് കത്തു നല്‍കിയതായും കണ്‍വീനര്‍ എസ്. അലീന 'മാധ്യമ'ത്തോട് പറഞ്ഞു.
കുരീപ്പുഴ ശ്രീകുമാറാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. സുനില്‍ പി. ഇളയിടമാണ് മുഖ്യപ്രഭാഷകന്‍. എ.ബി.വി.പി ഒഴികെയുള്ള രാഷ്ട്രീയപ്പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 30ന് സര്‍വകലാശാലയില്‍ എ.ബി.വി.പിഎസ്.എഫ്.ഐ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് എസ്.എഫ് ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേല്‍ക്കുകയും ആറ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഘര്‍ഷത്തില്‍ ഉള്‍പെട്ടവര്‍ക്കെതിരെ ഇതുവരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടില്ല.

Join WhatsApp News
A.C.George 2015-10-06 19:37:26
What a pity? The socio-political system religious harmoney are  increasingly peril in India. Thee facist forces are winning and playing havocs in around India. The situation in Kerala too are bad. Atleast the pravsis should rise up to the occassion. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക