Image

യു.എന്‍ രക്ഷാസമിതി വികസിപ്പിക്കണമെന്ന് മോദി

Published on 25 September, 2015
യു.എന്‍ രക്ഷാസമിതി വികസിപ്പിക്കണമെന്ന് മോദി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ രക്ഷാ സമിതി അംഗത്വമെന്ന ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവെ സുരക്ഷാ സമിതി വികസിപ്പിക്കേണ്ട ആവശ്യമുണ്ടെന്നും അത് കാലഘട്ടത്തിന്രെ ആവശ്യമാണെന്നും വ്യക്തമാക്കുകയായിരുന്നു.

നാളത്തെ തലമുറയ്ക്കുകൂടിയാണ് ഭൂമിയെന്ന ബോധമുണ്ടാകണമെന്ന മഹാത്മാ ഗാന്ധിജിയുടെ വാക്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് മോദി യു.എന്‍ സുസ്ഥിര വികസന സമ്മേളനത്തില്‍ തന്രെ പ്രസംഗം ആരംഭിച്ചത്.

ലോകം സ്വതന്ത്രവും വികസനം സുസ്ഥിരവുമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രലബ്ധി മുതല്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഇന്ത്യ പരമപരിഗണന നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. പൊതുമേഖലസ്വകാര്യ മേഖല എന്നതിനപ്പുറം 'തനതായ മേഖല'യാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഏകൈകമായ വ്യവസായങ്ങളാണ് 'തനതായ മേഖല'യെ സൃഷ്ടിക്കുക. സ്ത്രീശാക്തീകരണമാണ് തന്രെ സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്ന വിഷയമെന്നും പ്രധാനമന്ത്രി പറ!ഞ്ഞു. 'ബേട്ടി ബചാവോ' ഉള്‍പ്പെടെ എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിരവധി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ എടുത്തു പറയുകയുണ്ടായി.

രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. നഗരങ്ങള്‍ സ്മാര്‍ട്ടാക്കുക. വികസനത്തിലേക്കുള്ള തങ്ങളുടെ പാത സുസ്ഥിരമായിരിക്കണം  പ്രധാനമന്ത്രി പറഞ്ഞു.

സമൂഹം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും നീങ്ങുന്നു. ആഗോള കൂട്ടായ്മകള്‍ മാനവികതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തികണം. ഭൂമി മാതാവും നമ്മള്‍ അതിന്രെ സന്തതികളുമാണ്. എല്ലാവരും സുരക്ഷിതരായ ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കാം. സര്‍വ്വരും സന്തോഷവാന്മാരും രോഗമുക്തരുമാകട്ടെയെന്ന ഋഗ്വേദത്തിലെ ശ്ലോകം സൂചിപ്പിച്ചുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ഹിന്ദിയിലാണ് പ്രധാനമന്ത്രി യു.എന്നിനെ അഭിസംബോധന ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക