Image

മത്തിയാസ് മ്യൂള്ളെര്‍ ഫോക്‌സ് വാഗണ്‍ സി.ഇ.ഒ

Published on 25 September, 2015
മത്തിയാസ് മ്യൂള്ളെര്‍ ഫോക്‌സ് വാഗണ്‍ സി.ഇ.ഒ

വൂള്‍ഫ്‌സ്ബര്‍ഗ്(ജര്‍മനി): ഡീസല്‍ പുറന്തള്ളുന്നതായി ബന്ധപ്പെട്ട തട്ടിപ്പില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ ഫോക്‌സ്‌വാഗണിന് പുതിയ സി.ഇ.ഒ. 62കാരന്‍മത്തിയാസ് മ്യൂള്ളെറാണ് രാജിവെച്ച മാര്‍ട്ടിന്‍ വിന്റര്‍കോണിന് പകരക്കാരനാവുന്നത്. കമ്പനിയുടെ പോര്‍ഷേ എ.ജി യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ അദ്ദേഹം പുതിയ പിന്‍ഗാമിയെ പ്രഖ്യാപിക്കും വരെ നിലവിലെ പദവിയില്‍ തുടരും. 

വിപണിമൂല്യം മൂന്നിലൊന്നായി കുറയാന്‍ കാരണമായ തട്ടിപ്പിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ബുധനാഴ്ചയാണ് വിന്രര്‍കോണ്‍ രാജി വെച്ചത്. യഥാര്‍ത്ഥ്യത്തില്‍ നിന്ന് വിരുദ്ധമായി പരിശോധനാ ഫലത്തില്‍ കൃത്രിമത്വം കാട്ടാന്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചെന്നാണ് കമ്പനിക്കെതിരായ ആരോപണം. 110 ലക്ഷം കാറുകള്‍ പിന്‍വലിക്കാന്‍ ചൊവ്വാഴ്ച തീരുമാനിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക