Image

അധികാരത്തിനോടുള്ള ആര്‍ത്തിക്കെതിരെ യൂഎന്നില്‍ ശബ്ദമുയര്‍ത്തി മാര്‍പാപ്പ

Published on 25 September, 2015
അധികാരത്തിനോടുള്ള ആര്‍ത്തിക്കെതിരെ യൂഎന്നില്‍ ശബ്ദമുയര്‍ത്തി മാര്‍പാപ്പ

ന്യൂയോര്‍ക്ക്: ഭൗതിക നേട്ടങ്ങള്‍ക്കും അധികാരത്തിനോടുള്ള ആര്‍ത്തിക്കെതിരെ ശബ്ദമുയര്‍ത്തി മാര്‍പാപ്പ ഐക്യരാഷ്ട്ര സംഘടനയില്‍. ഭൂമിയിലെ എല്ലാ സ്രോതസുകളെയും അത്യാര്‍ത്തി ഇല്ലാതാക്കുമെന്നും ദരിദ്രാവസ്ഥയെ വഷളാക്കുമെന്നും പൊതുസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

സാമ്പത്തികവും സാമൂഹ്യവുമായ പുറന്തള്ളല്‍ ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തെളിവുകളോടെ തന്നെ കാണാവുന്ന പുറത്താക്കലിന്റെയും അസമത്വത്തിന്റെയും നാടകീയ യാഥാര്‍ത്ഥ്യമാണ് ഇതൊക്കെ സംസാരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. മുഴുവന്‍ ക്രിസ്ത്യാനികളേയും മറ്റുള്ളവരേയും പ്രതിനിധീകരിക്കുന്ന തന്റെ ഉത്തരവാദിത്വമാണിത് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക