Image

അവധി നീട്ടി നല്‍കണമെന്ന് ഡി.ജി.പി ജേക്കബ് തോമസ്

Published on 25 September, 2015
അവധി നീട്ടി നല്‍കണമെന്ന് ഡി.ജി.പി ജേക്കബ് തോമസ്

തിരുവനന്തപുരം: അവധിയെടുത്ത് വിദേശത്തു പോയ ഡി.ജി.പി ജേക്കബ് തോമസ് അവധി നീട്ടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ഒക്ടോബര്‍ 18 വരെ അവധിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്. സെപ്തംബര്‍ 28 വരെയാണ് അവധി അനുവദിച്ചിരുന്നത്. ബാര്‍ക്കോഴ അന്വേഷിച്ചതിനെ തുടര്‍ന്ന് സ്ഥാനം തെറിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. എയര്‍ഫോഴ്‌സ് മേധാവിയായിരിക്കേയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ തരംതാഴ്ത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക