Image

മോദി- ഒബാമ കൂടിക്കാഴ്ച തിങ്കളാഴ്ച

Published on 25 September, 2015
മോദി- ഒബാമ കൂടിക്കാഴ്ച തിങ്കളാഴ്ച

 
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയിലെ ഉദ്ഘാടന ചടങ്ങിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഒബാമ ഡല്‍ഹിയിലെത്തിയത്. ഇന്ത്യയും അമേരിക്കയും അന്ന് ആരംഭിച്ച ചര്‍ച്ചയുടെ പുരോഗതി വിലയിരുത്താനുള്ള സന്ദര്‍ഭമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ചയെ വീക്ഷിക്കുന്നതെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. 

ഏഷ്യയിലെ രാഷ്ട്രീയ സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുക, സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കൂടിക്കാഴ്ചയിലുള്ളതെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായാണു കഴിഞ്ഞവര്‍ഷം ഒബാമ ഡല്‍ഹിയിലെത്തിയത്. 

ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണു മോദി അമേരിക്കയിലെത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവുമായുള്ള മോദിയുടെ കൂടിക്കാഴ്ച നാളെയാണ്. 18,000 ഇന്ത്യക്കാര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക