Image

തദ്ദേശ തെരഞ്ഞെടുപ്പ്: യുവാക്കള്‍ക്കു 35 ശതമാനം സീറ്റ് വേണമെന്നു യൂത്ത് കോണ്‍ഗ്രസ്

Published on 25 September, 2015
തദ്ദേശ തെരഞ്ഞെടുപ്പ്: യുവാക്കള്‍ക്കു 35 ശതമാനം സീറ്റ് വേണമെന്നു യൂത്ത് കോണ്‍ഗ്രസ്

  കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു 35 ശതമാനം സീറ്റെങ്കിലും നല്‍കണമെന്നു പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണെ്ടന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു നല്ല പ്രാതിനിധ്യം ലഭിച്ചിരുന്നു. വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ പോലും വിജയം നേടാന്‍ അതുമൂലം പാര്‍ട്ടിക്കു കഴിഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയ സമിതികളിലും യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി പുനഃസംഘടന മാറ്റിവയ്ക്കരുതെന്നും പുതിയ നേതൃത്വം പാര്‍ട്ടിക്ക് കൂടുതല്‍ ആവേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ്, കോര്‍പറേഷനുകളിലെ വിവാദങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ഇതു പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. തലപ്പത്തിരിക്കുന്നവര്‍ ഇതു സ്വയം തിരിച്ചറിഞ്ഞു മാതൃകാപരമായ തീരുമാനമെടുക്കണം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക