Image

സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് സ്മിതാ പന്‍സാരെ

Published on 25 September, 2015
സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് സ്മിതാ പന്‍സാരെ

മുംബൈ: തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് കൊല്ലപ്പെട്ട സി.പി.ഐ. നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെയുടെ മകള്‍ സ്മിതാ പന്‍സാരെ. സനാതന്‍ സന്‍സ്തയെ ആദ്യമേ തന്നെ നിരോധിച്ചിരുന്നുവെങ്കില്‍ തന്‍്റെ അച്ഛന്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും സ്മിത പറഞ്ഞു.

ഫിബ്രവരി 16നാണ് പ്രഭാതസവാരിക്കിറങ്ങിയ ഗോവിന്ദ് പന്‍സാരെയെയും ഭാര്യ ഉമയെയും ബൈക്കിലത്തെിയ സംഘം വെടിവെച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് ഗോവിന്ദ് പന്‍സാരെ മരണമടഞ്ഞു. ഭാര്യ ഉമ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആക്രമണം മൂലമുള്ള പരിക്കുകളില്‍ നിന്ന് ഇപ്പോഴും മുക്തയല്ല.

  പ്രതി സമീര്‍ ഗെയക്വാദിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പന്‍സാരെ വധത്തില്‍ സംഘടനക്കോ സമീര്‍ ഗെയ്ക്വാദിനോ പങ്കില്ളെന്ന നിലപാടിലാണ് സനാതന്‍ സന്‍സ്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക