Image

സയിദ് അക്ബറുദ്ദീന്‍ ഇന്ത്യയുടെ ഐക്യരാഷ്ര്ടസഭയിലെ സ്ഥിരം പ്രതിനിധി

Published on 25 September, 2015
സയിദ്  അക്ബറുദ്ദീന്‍ ഇന്ത്യയുടെ  ഐക്യരാഷ്ര്ടസഭയിലെ സ്ഥിരം പ്രതിനിധി

ന്യൂഡല്‍ഹി: പാകിസ്താന്‍, ചൈന, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ ഇന്ത്യ മാറ്റി നിയമിച്ചു. സയിദ് അക്ബറുദ്ദീനെ ഐക്യരാഷ്ര്ടസഭയിലെ സ്ഥിരം പ്രതിനിധിയാക്കാനും തീരുമാനിച്ചു. വിദേശകാര്യമന്ത്രാലയത്തിലെ മുഖ്യ വക്താവാണ് സയിദ് അക്ബറുദ്ദീന്‍.

 അശോക് മുഖര്‍ജിക്കു പകരമായാണ് അക്ബറുദ്ദീന്‍ ഐക്യരാഷ്ര്ട സഭയിലത്തെുന്നത്.

വിദേശകാര്യമന്ത്രാലയത്തിലെ പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള നവ്തേജ് സര്‍ണയാണ് ലണ്ടനിലെ അടുത്ത ഹൈക്കമ്മീഷണര്‍. രഞ്ജന്‍ മത്തായിയാണ് നിലവിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍.

ഭൂട്ടാനിലെ അംബാസഡറായ ഗൗതം ബംബാവാലേയാണ് പാകിസ്താനിലെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനാകുന്നത്.  ടി.സി.എ രാഘവന്‍ ഡിസംബര്‍ 31 ന് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഗൗതം നിയമിതനാകുന്നത്.

ജര്‍മനിയിലെ അംബാസഡറായ വിജയ് ഗോഖലെയായിരിക്കും ചൈനയിലെ പുതിയ അംബാസഡര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക