Image

ബിഎംഡബ്ല്യു കാര്‍ പുറന്തള്ളുന്നത് വിഷപ്പുകയാണെന്ന് കണ്ടുപിടിച്ചു

ജോര്‍ജ് ജോണ്‍ Published on 25 September, 2015
ബിഎംഡബ്ല്യു കാര്‍ പുറന്തള്ളുന്നത് വിഷപ്പുകയാണെന്ന് കണ്ടുപിടിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഫോക്‌സ് വാഗന് പുറമെ ജര്‍മനിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബഌുവും യൂറോപ്യന്‍ യൂണിയന്റെ പുക പരിശോധനയില്‍ പരാജയപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ അനുവദനീയ പരിധിയില്‍  കൂടുതല്‍ വിഷപ്പുക ബിഎംഡബഌുവിന്റെ എക്‌സ് 3 ഡൈവ് 20 ഡി. മോഡല്‍ പുറന്തള്ളുന്നതായി പരിശോധനയില്‍ കണ്ടെത്തി. അനുവദനീയ പരിധിയുടെ 11 ഇരട്ടിയാണ് ബിഎംഡബ്ല്യുവിന്റെ ഈ പുതിയ മോഡല്‍ പുറന്തള്ളുന്ന പുക. 
യൂറോപ്യന്‍ യൂണിയനിലെ നിയമം ബിഎംഡബഌുവും അനുസരിക്കുന്നുണ്ടോ എന്നറിയാന്‍ പുതിയ മറ്റ് മോഡലുകളും വീണ്ടും പരിശോധനക്ക് വിധേയമാക്കും. ഈ  വാര്‍ത്ത പുറത്തു വന്നതോടെ ബിഎംഡബ്ല്യു ഓഹരികളുടെ മൂല്യം 6 ശതമാനത്തിലധികം ഇടിഞ്ഞു.


ബിഎംഡബ്ല്യു കാര്‍ പുറന്തള്ളുന്നത് വിഷപ്പുകയാണെന്ന് കണ്ടുപിടിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക