Image

കശ്മീര്‍ താഴ് വരയില്‍ ഇന്റര്‍നെറ്റിന് വിലക്ക്

Published on 25 September, 2015
കശ്മീര്‍ താഴ് വരയില്‍ ഇന്റര്‍നെറ്റിന് വിലക്ക്

ജമ്മു: കശ്മീര്‍ താഴ് വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബലി പെരുന്നാള്‍ ദിവസം ദേശവിരുദ്ധര്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത് മതമൈത്രിയും ദേശീയ ഐക്യവും തകര്‍ക്കാനിടയുള്ളതിനാലാണ് സേവനം താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

കശ്മീര്‍ മേഖലാ ഐ.ജി. ജാവേദ് ഗിലാനിയാണ് സുരക്ഷാ കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കിയത്. കശ്മീര്‍ താഴ് വരയില്‍ സേവനം നല്‍കുന്ന ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, റിലയന്‍സ്, വൊഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക