Image

സിയാറ്റില്‍ ബസ്സപകടം- നാലു ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്

പി.പി.ചെറിയാന്‍ Published on 25 September, 2015
സിയാറ്റില്‍ ബസ്സപകടം- നാലു ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്
സിയാറ്റില്‍ : ഇന്നുരാവിലെ(സെപ്റ്റംബര്‍ 24 വ്യാഴം) തിരക്കേറിയ സിയാറ്റില്‍ അറോറ ബ്രിഡ്ജിലുണ്ടായ ബസ്സപകടതതില്‍ 4 വിദ്യാര്‍ത്ഥികള്‍ മരിക്കുകയും, അമ്പത്തി ഒന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

മരിച്ച നാലു ഇന്റര്‍ നാഷ്ണല്‍ വിദ്യാര്‍ത്ഥികളുടെ നോര്‍ത്ത് സിയാറ്റില്‍ കോളേജില്‍ നിന്നുള്ളവരാണെന്ന് വ്യാഴം വൈകീട്ട് ലഭിച്ച റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരിച്ചു. ഇവരുടെ വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സിയാറ്റില്‍ മേയര്‍ എഡ് മുറെ വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പരിക്കേറ്റ 51 പേരെ എട്ടു ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തി.

നോര്‍ത്ത് സിയാറ്റില്‍ കോളേജില്‍ നിന്നുള്ള നാല്‍പത്തിയഞ്ച് സ്റ്റാഫും വിദ്യാര്‍ത്ഥികളുമായി യാത്ര പുറപ്പെട്ട ചാര്‍ട്ടര്‍ ബസ്സ് രാവിലെ 11.15ന് നിയന്ത്രണം വിട്ട ഡക്ക് ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തൊണ്ണൂറോളം അഗ്നിശമനസേനാംഗങ്ങളും വളണ്ടിയര്‍മാരും ചേര്‍ന്നാണ് തകര്‍ന്ന ബസ്സില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. വെള്ളത്തിലും, റോഡിലും ഒരു പോലെ സഞ്ചരിക്കുന്നതാണ് ഡക്ക് ബോട്ട്.

മരിച്ചവര്‍ നാലുപേരും ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികളായതിനാല്‍ എംബസ്സികളുമായി ബന്ധപ്പെട്ടതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവൂ എന്ന് അധികൃതര്‍ പറഞ്ഞു.

സിയാറ്റില്‍ ബസ്സപകടം- നാലു ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്
സിയാറ്റില്‍ ബസ്സപകടം- നാലു ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്
സിയാറ്റില്‍ ബസ്സപകടം- നാലു ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക