Image

മുസഫര്‍നഗര്‍ കലാപം: എസ്.പിക്കും ബി.ജെ.പിക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്

Published on 24 September, 2015
മുസഫര്‍നഗര്‍ കലാപം: എസ്.പിക്കും ബി.ജെ.പിക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്

ലക്നോ: മുസഫര്‍നഗര്‍ കലാപത്തില്‍  സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്കും ബി.ജെ.പിനേതാക്കള്‍ക്കും പങ്കുണ്ടെന്ന് സൂചന. ചില പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും കലാപത്തില്‍ പങ്കുണ്ടെന്ന്് റിപ്പോര്‍ട്ടിലുണ്ട്. ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന വിഷ്ണു സഹായ് കമ്മിഷന്‍  775 പേജുകളുള്ള റിപ്പോര്‍ട്ട് ബുധനാഴ്ച ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. 

ബിഹാറിലെ മുസഫര്‍ നഗറില്‍ 2013 ആഗസ്റ്റില്‍ നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും  40,000ത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക