Image

ദേഹാസ്വാസ്ഥ്യം: നടി ശാരദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 23 September, 2015
ദേഹാസ്വാസ്ഥ്യം: നടി ശാരദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നടി ശാരദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അടൂര്‍ ഗോപാലകൃഷ്‌ണന്റെ ഭാര്യ സുനന്ദയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എം.എ. ബേബിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ശാരദ ചൊവ്വാഴ്‌ച തന്നെ തലസ്ഥാനത്തുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്റെ ആദ്യചിത്രമായ സ്വയംവരത്തിലെ നായികയായ ശാരദയ്‌ക്ക്‌ ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക