Image

അതിര്‍ത്തിയിലൂടെ നൂണ്ട്കയറിയ പാക് ബാലന്മാര്‍ പിടിയില്‍

Published on 23 September, 2015
അതിര്‍ത്തിയിലൂടെ നൂണ്ട്കയറിയ പാക് ബാലന്മാര്‍ പിടിയില്‍

ജയ്പുര്‍: രാജസ്ഥാനിലെ ജെയ്‌സല്‍മെറില്‍ അതിര്‍ത്തി വേലിക്കടിയിലൂടെ നൂണ്ട് കടന്ന് മൂന്ന് പാക് ബാലന്മാര്‍ ഇന്ത്യയിലെത്തി. ബി.എസ്.എഫ് ക്യാമ്പിലെത്തിച്ച ഇവരെ മൂന്നുപേരെയും വ്യാഴാഴ്ച തിരികെ പാക് അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്‌സിന് കൈമാറും. 

കാണാതായ കാലികളെ തിരയുന്നതിനിടെയാണ് സലിം, സാജന്‍, സാവല്‍ എന്നീ ബാലന്മാര്‍ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ എത്തിപ്പെട്ടത്. അതിര്‍ത്തിയില്‍ അലഞ്ഞുതിരിഞ്ഞ ഇവരെ മൂന്നുപേരെയും നാട്ടുകാരാണ് ബി.എസ്.എഫ് ക്യാമ്പിലെത്തിച്ചത്. 

അതിര്‍ത്തിയിലെ മുള്ളുവേലിയുടെ താഴ്ഭാഗത്ത് കടന്നുപോകാന്‍ കഴിയുന്ന വലിപ്പത്തില്‍ മണ്ണ് നീക്കിയാണ് മൂവരും ഇന്ത്യന്‍ മണ്ണിലെത്തിയത്. കന്നുകാലികളില്ലാതെ തിരികെ ചെന്നാല്‍ ഉടമ മര്‍ദ്ദിക്കുമെന്ന ഭയത്താലാണ് വേലിയുടെ അടിയിലൂടെ നൂണ്ട് ഇന്ത്യന്‍ പ്രദേശത്ത് കാലികളെ തിരയാന്‍ ഇവര്‍ തീരുമാനിച്ചത്. ബി.എസ്.എഫും രഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ തിരികെ പാകിസ്താനിലേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക