Image

രക്ഷാ സമിതി സ്ഥിരാംഗത്വത്തിന് അയര്‍ലാന്‍ഡിന്റെ പിന്തുണ തേടി മോദി

Published on 23 September, 2015
രക്ഷാ സമിതി സ്ഥിരാംഗത്വത്തിന് അയര്‍ലാന്‍ഡിന്റെ പിന്തുണ തേടി മോദി

ഡബ്ലിന്‍: അയര്‍ലാന്‍ഡ് സന്ദര്‍ശനത്തിനിടെ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി സ്ഥിരാംഗത്വത്തിന് പിന്തുണ തേടി മോദി. മതമൗലിക വാദവും തീവ്രവാദവുമുള്‍പ്പെടെ ലോകം നേരിടുന്ന ഭീഷണികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടത്തില്‍(എന്‍.എസ്.ജി)? അംഗമാകാനും പിന്തുണ തേടി. അമേരിക്കയിലേക്കുള്ള യാത്രക്കിടെ അഞ്ച് മണിക്കൂര്‍ അയര്‍ലാന്‍ഡില്‍ ചെലവഴിച്ച മോദി 59 കൊല്ലത്തിനിടെ അവിടേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി.

യൂറോപ്യന്‍ രാജ്യത്തിന്റെ വിസാ നയം ഇന്ത്യയുടെ ഐറ്റി കമ്പനികള്‍ക്ക് അനുയോജ്യമാം വിധം ലളിതമാണെന്നും ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയുമൊത്തുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നതിനെ കുറിച്ചും മോദി പരാമര്‍ശിച്ചു. വിവര സാങ്കേതിക വിദ്യ,? ബയോ ടെക്‌നോളജി,? ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റല്‍ യുഗത്തിലെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പങ്കാളിത്തമുണ്ടാക്കും. അടുത്തു തന്നെ ഇരു രാജ്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഇത് വാണിജ്യ ബന്ധത്തിനൊപ്പം ടൂറിസം സാദ്ധ്യതകളിലും പുതിയ അദ്ധ്യായങ്ങള്‍ തുറക്കും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സന്ദര്‍ശത്തെ തുടര്‍ന്ന് കാണാനെത്തിയ മോദിയെ ഹര്‍ഷാരവങ്ങളോടെയാണ് ഇന്ത്യന്‍ വംശജര്‍ സ്വീകരിച്ചത്. ഇനിയുമേറെ സന്ദര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും പതിനായിരങ്ങളെ ആവേശം കൊള്ളിച്ചു. എല്ലാ നേതാക്കന്മാരും അമേരിക്കയിലേക്ക് ഇതുവഴിയാണ് പോകുന്നതെങ്കിലും നിങ്ങളുടെ സ്‌നേഹമാണ് ആകാശത്തു നിന്ന് തന്നെ താഴേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം അയര്‍ലാന്‍ഡ് സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിയ്ക്കുമ്പോള്‍ ഇന്ത്യ പങ്കെടുക്കുമെന്നും ഉറപ്പ് നല്‍കിയാണ് മോദി അമേരിക്കയ്ക്ക് പറന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക