Image

ഫാക്‌സ് വാഗണ്‍ സി.ഇ.ഒ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചു

Published on 23 September, 2015
ഫാക്‌സ് വാഗണ്‍ സി.ഇ.ഒ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചു

ബെര്‍ലിന്‍: വിവാദങ്ങളെ തുടര്‍ന്ന് ഫോക്‌സ് വാഗണ്‍ സി.ഇ.ഒ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചു. കമ്പനിയുടെ 78 വര്‍ഷത്തെ ചരിത്രത്തിനിടെയുണ്ടായ ഏറ്റവും വലിയ തട്ടിപ്പ് ആരോപണത്തിന്രെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

പുറത്തു വിടുന്ന വാതകങ്ങളെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെക്കാന്‍ ഡീസല്‍ എഞ്ചിനുകളില്‍ മാറ്റം വരുത്തുകയും പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടറുകള്‍ കാറില്‍ സ്ഥാപിക്കുകയും ചെയ്‌തെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് അന്വേഷണം നേരിടുകയായിരുന്നു. ജര്‍മ്മനിയിലെ കമ്പനി ആസ്ഥാനമായ വൂള്‍സ്ബര്‍ഗില്‍ ബുധനാഴ്ച രാവിലെ മുതല്‍ അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചോദ്യം ചെയ്യുകയായിരുന്നു. വാഹനങ്ങളുടെ ടെസ്റ്റ് വിവരങ്ങളില്‍ മാറ്റം വരുത്തിയത് സംബന്ധിച്ച് പ്രാഥമികാന്വേഷണം തുടങ്ങി. പരിശോധിച്ച് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി ഷെയറുകളുടെ മൂല്യം 30 ശതമാനത്തിലേറെ കുറഞ്ഞിരുന്നു.

ഫോക്‌സ് വാഗണിന് ഒരു പുതിയ തുടക്കം ആവശ്യമാണെന്ന് രാജിയോടനുബന്ധിച്ച കുറിപ്പില്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ പറഞ്ഞു. പുതിയ ആള്‍ക്കാരെ ഒപ്പം കൂട്ടിയുള്ള പുതിയ തുടക്കത്തിനായാണ് തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക