Image

സുബ്രഹ്മണ്യന്‍ സ്വാമി ജെഎന്‍യു വിസി ആയേക്കുമെന്ന് സൂചന

Published on 23 September, 2015
സുബ്രഹ്മണ്യന്‍ സ്വാമി ജെഎന്‍യു വിസി ആയേക്കുമെന്ന് സൂചന

  ന്യൂഡല്‍ഹി: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വൈസ് ചാന്‍സിലറായേക്കുമെന്ന് സൂചന. മാനവവിഭവശേഷി മന്ത്രാലയം സുബ്രഹ്മണ്യന്‍ സ്വാമിയുടെ പേര് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹം പദവി ഏറ്റെടക്കുന്നതിന് ചില നിബന്ധനകള്‍ മുന്നോട്ടുവച്ചതായും പറയുന്നു. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഇതു സംബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രാലത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. പുതിയ വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് മന്ത്രാലയം നേരത്തെ പരസ്യം ചെയ്തിരുന്നു. 65 വയസായിരുന്നു പ്രായപരിധി നിശ്ചയിച്ചിരുന്നത്. അപേക്ഷകരില്‍ നിന്ന് പുതിയ വിസിയെ കണ്‌ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്വാമിയെ ജെഎന്‍യുവിന്റെ തലപ്പത്തേക്ക് എത്തിക്കുവാന്‍ മന്ത്രാലയം നീക്കം നടത്തുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക