Image

യൂറോപ്പ്‌ അഭയാര്‍ഥി പ്രവാഹത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു

ജോര്‍ജ്‌ ജോണ്‍ Published on 22 September, 2015
യൂറോപ്പ്‌ അഭയാര്‍ഥി പ്രവാഹത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു
ബെര്‍ലിന്‍: യുദ്ധം തളര്‍ത്തിയ സിറിയയില്‍നിന്നും ഇറാക്കില്‍നിന്നും എത്തുന്ന അഭയാര്‍ഥികളുടെ അനിയന്ത്രിതമായ ഒഴുക്ക്‌ തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. കടല്‍ കടന്നോ, മറ്റ്‌ രാജ്യങ്ങളില്‍ കൂടിയോ ആദ്യമായത്തെുന്ന ഇറ്റലി, ഗ്രീസ്‌ എന്നീ രാജ്യങ്ങളില്‍ വന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സ്ഥാപിക്കുക, യൂറോപ്പിലേക്ക്‌ വരാതിരിക്കാന്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ ക്യാമ്പുകളുടെ നിര്‍മാണത്തിന്‌ സാമ്പത്തികസഹായം നല്‍കുക, `അസാധാരണ അഭയാര്‍ഥികളെ' തടവിലിടുക തുടങ്ങിയ പദ്ധതികളാണ്‌ യൂറോപ്യന്‍ യൂണിയന്റെ പരിഗണനയിലുള്ളത്‌. ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തരമന്ത്രിമാരുടെ യോഗം ഈ വിഷയങ്ങളില്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ്‌ സൂചന.

ജര്‍മനിക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കി. ഓസ്‌ട്രിയന്‍ അതിര്‍ത്തികളില്‍ സൈന്യത്തെ വിന്യസിച്ചാണ്‌ അഭയാര്‍ഥികളുടെ വരവിനെ ചെറുക്കുന്നത്‌. നൂറുകണക്കിന്‌ കിലോമീറ്റര്‍ നീളത്തില്‍ കമ്പിവേലി തീര്‍ത്ത ഹംഗറിക്കു പിന്നാലെ സ്ലോവാക്യയും അതിര്‍ത്തികള്‍ അടച്ചു. എല്ലാ രാജ്യങ്ങളും വഴിയടക്കുന്നത്‌ പതിനായിരക്കണക്കിന്‌ അഭയാര്‍ഥികളെ നിയമക്കുരുക്കില്‍പെട്ട്‌ അലയുന്നവരാക്കിമാറ്റുമെന്ന്‌ യു.എന്‍ മുന്നറിയിപ്പ്‌ നല്‍കിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ നടപടികളുമായി മുന്നോട്ട്‌ പോകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക