Image

സംവരണ രീതി പുന:പരിശോധിക്കില്ല:ബി.ജെ.പി

Published on 22 September, 2015
സംവരണ രീതി പുന:പരിശോധിക്കില്ല:ബി.ജെ.പി

ന്യൂഡല്‍ഹി:  രാജ്യത്ത് നിലനില്‍ക്കുന്ന സംവരണരീതി മാറ്റണമെന്ന ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവതിന്‍െറ നിര്‍ദേശത്തെ എതിര്‍ത്ത് ബി.ജെ.പി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ പുന:പരിശോധിക്കേണ്ട ആവശ്യമില്ളെന്ന് ബി.ജെ.പി വ്യക്തമാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് കണ്ടാണ് സംവരണത്തെ പിന്തുണച്ച് ബി.ജെ.പി രംഗത്തത്തെിയത്. ബിഹാറിലെ ജനങ്ങളില്‍ 65 ശതമാനവും സംവരണം ലഭിക്കുന്ന പിന്നാക്ക,പട്ടിക വിഭാഗങ്ങളാണ്.

ആര്‍.എസ്.എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യ എന്നിവയിലെ അഭിമുഖത്തിലാണ് സംവരണ നയം പുന:പരിശോധിക്കണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത്. ഗുജറാത്തില്‍ പട്ടേല്‍സമുദായം സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ് സംഘ് മേധാവിയുടെ അഭിപ്രായപ്രകടനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക