Image

എയ്ഡഡ് പദവി തീരുമാനം റദ്ദാക്കണമെന്ന് വി.എസ്

Published on 22 September, 2015
എയ്ഡഡ് പദവി തീരുമാനം റദ്ദാക്കണമെന്ന് വി.എസ്

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി എയ്ഡഡ് പദവി നല്‍കാനുളള തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് ചുരുങ്ങിയത് ഒരേക്കര്‍ എങ്കിലും സ്ഥലം വേണമെന്നത് 20 സെന്‍റായി ചുരുക്കി. നിയമനങ്ങള്‍ പി.എസ്.സി മുഖേന എന്നതിനു പകരം സെലക്ഷന്‍ കമ്മിറ്റി മുഖേന എന്ന് മാറ്റിയും അധ്യാപകരുടെ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കാതെയുമാണ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

100 കുട്ടികളുള്ള ഇത്തരമൊരു സ്കൂളില്‍ ചുരുങ്ങിയത് 20 പേരെയെങ്കിലും നിയമിക്കാനാവും. ഇങ്ങനെയുള്ള നിയമനത്തിന് രണ്ട് കോടി രൂപയെങ്കിലും മാനേജ്മെന്‍റിന് കൈക്കലാക്കാനും കഴിയും. അതേസമയം, ശമ്പളം കൊടുക്കുന്നത് സര്‍ക്കാരുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക