Image

സിസ്റ്റര്‍ അമലകേസ് െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കണം: ആക്ഷന്‍ കൗണ്‍സില്‍

Published on 22 September, 2015
സിസ്റ്റര്‍ അമലകേസ് െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കണം: ആക്ഷന്‍ കൗണ്‍സില്‍
പാലാ: സിസ്റ്റര്‍ അമല കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ അന്വേഷണചുമതല െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് സിസ്റ്റര്‍ അമലകേസ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.
അമല കേസില്‍ ലോക്കല്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പ്രതി വലയിലായെന്നന്നു പോലീസ് പറയുമ്പോഴും കൂടുതല്‍ പേരെ ഓരോ ദിവസവും കസ്റ്റഡിയില്‍ എടുക്കുകയും വിട്ടയയ്ക്കുകയുമാണ് ചെയ്യുന്നത്. പോലീസ് സ്‌റ്റേഷനു നൂറുമീറ്റര്‍ ചുറ്റളവില്‍ നടന്ന സംഭവത്തിനു തുമ്പുണ്ടാക്കാന്‍പോലും സാധിച്ചിട്ടില്ല. എട്ടു ടീമുകളായി ഇത്രയും ദിവസവും നടത്തിയ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നിരിക്കെ ഇനി ലോക്കല്‍ പോലീസിന്റെ കാര്യക്ഷമമാകുമെന്നു പ്രതീക്ഷിക്കാനാവില്ല.
കേസന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. പോലീസ് എത്തുംമുമ്പേ സിസ്റ്റര്‍ അമലയുടെ മൃതദേഹത്തിലെ വസ്ത്രം മാറിയതും രക്തം തുടച്ചതും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നു കണ്ടെത്തണം. കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്താനും തീരുമാനിച്ചു.
കണ്‍വീനര്‍ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിനോദ് വേരനാനി, ബേബി ആനിപ്പാറ, ബിനു പെരുമന, സാംജി പഴേപറമ്പില്‍, സജി എസ്. തെക്കേല്‍, സെന്‍ തേക്കുംകാട്ടില്‍, ജോഷി എടേട്ട് എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക