Image

ട്രെയിന്‍ നിര്‍ത്തുമുന്‍പേ ഇറങ്ങി; െട്രയിന്‍ കയറി കാലുകള്‍ അറ്റു

Published on 21 September, 2015
ട്രെയിന്‍ നിര്‍ത്തുമുന്‍പേ ഇറങ്ങി; െട്രയിന്‍ കയറി കാലുകള്‍ അറ്റു

അങ്കമാലി: റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ മധ്യവയസ്‌ക്കന്റെ മേല്‍ ട്രെയിന്‍ കയറി കാലുകള്‍ അറ്റു. അങ്കമാലി കരയാംപറമ്പ് കല്ലറക്കല്‍ വര്‍ഗീസിന്റെ ( 68) കാലുകളാണ് അറ്റ് പോയത്. അങ്കമാലി സ്‌റ്റേഷനില്‍ ചെന്നൈ മെയില്‍ ട്രെയിന്‍ നിര്‍ത്തുന്നതിനിടെ ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇന്ന് പുലര്‍ച്ചെ 6.30ന് അങ്കമാലി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

ട്രെയിന്‍ നിര്‍ത്താന്‍ വേണ്ടി വേഗത കുറച്ച സമയത്ത് ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ തെറ്റി താഴേക്ക് വീഴുകയായിരുന്നു. രണ്ടു കാലുകളുടെയും മുട്ടിന് താഴേക്കുള്ള ഭാഗമാണ് അറ്റുപോയത്. അങ്കമാലി സ്വദേശിയായ കല്ലറക്കല്‍ വര്‍ഗീസ് ചെന്നൈയില്‍ സ്വകാര്യ ആവശ്യത്തിന് പോയി മടങ്ങിയെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വര്‍ഗീസിന്റെ വലതുകാലിന്റെ മുട്ടിന് താഴോട്ടും ഇടതു കാലിന്റെ മുട്ടിന് മേല്‍ഭാഗവും മുറിച്ചു മാറ്റേണ്ടി വരുമെന്ന് സ്‌പെഷ്യലിസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും അറ്റുപോയ കാരണം ഇവ തുന്നിച്ചേര്‍ക്കാനാവില്ല. സര്‍ജന്‍ ഡോ. എസ് സെന്തിള്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വര്‍ഗീസിനെ ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റും. രക്ത സമ്മര്‍ദ്ദം സാധാരണ നിലിയിലായ ശേഷം ശസ്ത്രക്രിയ നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക