Image

ഹിമാചല്‍ പ്രദേശില്‍ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ ഒമ്പത് ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി

Published on 21 September, 2015
ഹിമാചല്‍ പ്രദേശില്‍ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ ഒമ്പത് ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി

ബിലാസ്പൂര്‍: ഒന്പത് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഹിമാചല്‍ പ്രദേശില്‍ ടണലില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ബിലാസ്പൂരിനടുത്ത് സെപ്റ്റംബര്‍ 12ന് നിര്‍മ്മാണത്തിലിരുന്ന ടണലിടിഞ്ഞ് അകത്ത് കുടുങ്ങിയ മണിറാം, സതീഷ് തോമര്‍ എന്നീ രണ്ട് തൊഴിലാളികളെയാണ് ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയത്. രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ മൂന്നാമത്തെയാളെ കണ്ടെത്താനായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക