Image

തദ്ദേശ തെരഞ്ഞെടുപ്പ്്: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ചു

Published on 21 September, 2015
തദ്ദേശ തെരഞ്ഞെടുപ്പ്്: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ചു

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു പ്രമാണിച്ചു സര്‍ക്കാര്‍,പൊതുമേഖലാ ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ചു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ ഉത്തരവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ നിരോധനം തുടരും. 

തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സ്ഥലംമാറ്റങ്ങള്‍ നീട്ടിവെക്കണമെന്നു കമ്മീഷന്റെ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഓഗസ്റ്റ് 17നു സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ഉത്തരവ് ലംഘിച്ചു സ്ഥലംമാറ്റങ്ങള്‍ നടത്തിയ സാഹചര്യത്തിലാണു നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അടിയന്തര സാഹചര്യത്തില്‍ സ്ഥലംമാറ്റം നടപ്പാക്കണമെങ്കില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടി കമ്മീഷന്റെയോ ജില്ലാതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടറുടെയോ മുന്‍കൂര്‍ അനുമതി തേടണം. 

ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമായതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയാല്‍ സ്ഥലംമാറ്റങ്ങള്‍ പാടില്ലെന്നാണു ചട്ടം. സ്ഥാനക്കയറ്റങ്ങള്‍ നടപടികള്‍ക്കു തടസമാവും. ഇതനുസരിച്ചാണു സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ സ്ഥലംമാറ്റം നീട്ടിവച്ചത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക