Image

ആന്ധ്രാപ്രദേശിലെ ചന്ദനമോഷണം: പാലക്കാട് സ്വദേശി പോലീസ് പിടിയില്‍

Published on 21 September, 2015
ആന്ധ്രാപ്രദേശിലെ ചന്ദനമോഷണം: പാലക്കാട് സ്വദേശി പോലീസ് പിടിയില്‍

 പാലക്കാട്: ആന്ധ്രാപ്രദേശിലെ ശേഷാചലം ചന്ദനകൊള്ളയുമായി ബന്ധപ്പെട്ടു പാലക്കാട്് സ്വദേശി ആന്ധ്രാപ്രദേശ് പോലീസിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി എ.പി. ലത്തീഫാണു പിടിയിലായത്. കേസിലെ മറ്റു പ്രതികളായ ഏഴുപേര്‍ക്കായി ആന്ധ്രാ പോലീസ് തിരച്ചില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലേക്ക് ഇവര്‍ കോടിക്കണക്കിനു രൂപയുടെ ചന്ദനമാണു കടത്തിയത്.

ആന്ധ്രാ പോലീസ് എത്തിയ വിവരം അറിഞ്ഞ ലത്തീഫ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെങ്കിലും പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ ആന്ധ്രാപ്രദേശിലേക്കു കൊണ്ടുപോയി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക