Image

ബലിപെരുന്നാളില്‍ ഗോവധ നിരോധനത്തില്‍ ഇളവുവേണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല

Published on 21 September, 2015
ബലിപെരുന്നാളില്‍ ഗോവധ നിരോധനത്തില്‍ ഇളവുവേണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല

 മുംബൈ: മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗോവധ നിരോധനം ബലിപെരുന്നാളുമായി ബന്ധപ്പെട്ടു മൂന്നു ദിവസത്തേക്കു താത്ക്കാലികമായി പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ മുംബൈ ഹൈക്കോടതി വിസമ്മതിച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുവാനുള്ള അവകാശം സര്‍ക്കാരിനാണെന്നും കോടതി പറഞ്ഞു. ബലിപെരുന്നാളില്‍ കാളകളെ വിശ്വാസികള്‍ ബലിയായി അര്‍പ്പിക്കുന്ന ചടങ്ങുകള്‍ നടക്കാറുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഗോവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ വിശ്വാസത്തിന്റെ ഭാഗമായി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാലും അതു കുറ്റകരമാകും.

ജസ്റ്റീസ് അബ്ഹയ് എസ്. ഓക് അധ്യക്ഷനായ ബഞ്ചാണു നിരോധനത്തിനു താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുവാന്‍ സാധിക്കില്ലെന്നു പറഞ്ഞിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണു പുതുതായി അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തു ഗോക്കളെ വധിക്കുന്നതു നിരോധിച്ചത്. മുമ്പു തന്നെ മഹാരാഷ്ട്രയില്‍ പശുക്കളെ കൊല്ലുന്നതു നിയമം മൂലം നിരോധിച്ചിരുന്നു. പുതിയ നിരോധനം വന്നതിനാല്‍ കാളകളെ വാങ്ങാന്‍ ആളില്ലാതെ കര്‍ഷകര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക