Image

സൗദിയില്‍ നിന്നും 130 മലയാളി നഴ്‌സുമാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി

Published on 21 September, 2015
സൗദിയില്‍ നിന്നും 130 മലയാളി നഴ്‌സുമാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി

  റിയാദ്: യെമന്‍ വിമതരുടെ കനത്ത ഷെല്ലാക്രമണം നടക്കുന്ന ദക്ഷിണ സൗദിയില്‍ നിന്നും 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി. ഇവരെ സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കിംഗ് ഫഹദ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. മേഖലയില്‍ വിമതരുടെ കനത്ത ഷെല്ലാക്രമണത്തില്‍ ഞായറാഴ്ച കൊല്ലം സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടിരുന്നു. മുമ്പും ഇവിടെ മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

മലയാളികളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശകാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക