Image

കോണ്‍ഗ്രസ് പുന:സംഘടനയുടെ സമയം ഇതല്ല: കെ.സി. ജോസഫ്

Published on 21 September, 2015
കോണ്‍ഗ്രസ് പുന:സംഘടനയുടെ സമയം ഇതല്ല: കെ.സി. ജോസഫ്

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പിനുള്ള സമയം ഇതല്ലെന്നാണു തന്റെ അഭിപ്രായമെന്നു മന്ത്രി കെ.സി. ജോസഫ്. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുകയാണ്. ഉടന്‍തന്നെ വിജ്ഞാപനം പുറത്തിറങ്ങും. യുഡിഎഫിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഇതിലേക്കു കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. ഈ സമയത്തു സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതു ഗുണകരമാകില്ല. 

അനാവശ്യമായ അലോസരങ്ങള്‍ പാര്‍ട്ടിയിലുണ്ടാകുന്നതു ശരിയല്ല. പതിമൂന്നാം മണിക്കൂറിലല്ല ഇത്തരം തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത്. പുന:സംഘടന പ്രഖ്യാപിച്ചു ഘട്ടംഘട്ടമായി അതു നടന്നുവരികയാണ്. ആദ്യഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത ഘട്ടങ്ങളും നടത്തണം. അത് എല്ലാവരും അംഗീകരിക്കുന്നു. പക്ഷേ പുന:സംഘടനയുടെ സമയം ഇതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക