Image

ശ്രീരാമസേനയുടെ പേരില്‍ വധഭീഷണി; ഡിവൈഎഫ്‌ഐ നേതാവ് ഷംസീറിന്റെ പരിപാടികള്‍ക്കു കനത്ത സുരക്ഷ

Published on 21 September, 2015
ശ്രീരാമസേനയുടെ പേരില്‍ വധഭീഷണി; ഡിവൈഎഫ്‌ഐ നേതാവ് ഷംസീറിന്റെ പരിപാടികള്‍ക്കു കനത്ത സുരക്ഷ

   തലശേരി: ശ്രീരാമസേനയുടെ പേരിലുള്ള വധഭീഷണിയെ തുടര്‍ന്നു ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. എ.എന്‍. ഷംസീറിന്റെ പൊതുപരിപാടികള്‍ക്കു കനത്തസുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം കാഞ്ഞങ്ങാടു നടന്ന പരിപാടിയില്‍ കനത്തസുരക്ഷയാണു പോലീസ് ഏര്‍പ്പെടുത്തിയത്. ഷംസീറിനു പുറമെ സിപിഎം നേതാവും തലശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ എം. ഷറഫുദ്ദീന്‍, തലശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ എം.വി. മുഹമ്മദ് സലീം, മുന്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎം തലശേരി ഏരിയാകമ്മിറ്റി അംഗവുമായ കാത്താണ്ടി റസാഖ്, താഹിര്‍ എന്നീ സിപിഎം നേതാക്കള്‍ക്കും വധഭീഷണി ലഭിച്ചിരുന്നു.

എട്ടുപേജുള്ള കത്തില്‍ വിവിധ കൈയക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷില്‍ എഴുതിയ ഒരു പേജിലാണു നേതാക്കളെ കൊല്ലുമെന്ന് ആവര്‍ത്തിച്ചുപറഞ്ഞിരിക്കുന്നത്. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന ആളാണ് ഇതെഴുതിയിരിക്കുന്നതെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. നേതാക്കള്‍ക്കു പുറമെ സിപിഎം പ്രവര്‍ത്തകരായ സെയിദ്, ഷമീര്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞു കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നാണു കത്തു പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

ശ്രീരാമസേനയുടെ പ്രവര്‍ത്തനം കണ്ണൂര്‍, തലശേരി ഭാഗങ്ങളില്‍ ഇല്ലെന്നു പോലീസ് കണെ്ടത്തിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രീരാമസേന കണ്ണൂര്‍ എന്ന പേരില്‍ പേജുണ്ട്. ഇതിന്റെ ഉറവിടം കണെ്ടത്തുവാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കത്തു ലഭിച്ച അഡ്വ. കെ. വിശ്വന്‍ ടി.പി. ചന്ദ്രശേഖരന്‍-മനോജ് വധക്കേസുകളില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ്. വിശ്വനെതിരേയും കത്തില്‍ ചില പരാമര്‍ശങ്ങള്‍ ഉണെ്ടങ്കിലും വധഭീഷണി ഉയര്‍ത്തിയിട്ടില്ല. അഡ്വ. എ.എന്‍. ഷംസീറിനെതിരേ നേരത്തെയും വധഭീഷണിയുണ്ടായിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക