Image

പ്രവാസി കമീഷന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം: ചെന്നിത്തല

Published on 21 September, 2015
പ്രവാസി കമീഷന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം: ചെന്നിത്തല
മസ്കത്ത്: പ്രവാസി കമീഷന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം നിലവില്‍വരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്‍െറ ബില്ല് തയാറായിവരുകയാണെന്നും ഓര്‍ഡിനന്‍സിലൂടെയെങ്കിലും അത് നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു. 
മസ്കത്തില്‍ ഒ.ഐ.സി.സി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ അധികാരമുള്ളതാകും പ്രവാസി കമീഷന്‍. വിരമിച്ച ഹൈകോടതി ജഡ്ജ് ചെയര്‍മാനായുള്ള കമീഷനില്‍ രണ്ട് സ്ഥിരാംഗങ്ങളുമുണ്ടാകും. പ്രവാസികളുടെ നാട്ടിലെ ഭൂമി കൈയേറുന്നതടക്കം നിരവധി പരാതികള്‍ ഉണ്ടാകാറുണ്ട്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടുന്നപക്ഷം തീര്‍പ്പാകാന്‍ വര്‍ഷങ്ങള്‍ എടുക്കും. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ നോര്‍ക്കക്ക് അധികാരവുമില്ല. പ്രവാസി കമീഷനെ സമീപിക്കുന്നപക്ഷം പരാതികളില്‍ തെളിവെടുത്ത് സമയബന്ധിതമായി പരിഹാരംകാണും. കമീഷന്‍െറ ശിപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക