Image

സി.പി.എമ്മുമായുള്ള സഹകരണം അടഞ്ഞ അധ്യായമല്ളെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Published on 21 September, 2015
സി.പി.എമ്മുമായുള്ള സഹകരണം അടഞ്ഞ അധ്യായമല്ളെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: സി.പി.എമ്മുമായുള്ള സഹകരണം അടഞ്ഞ അധ്യായമല്ളെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഇടതുപക്ഷവുമായി സഹകരിക്കും. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

എസ്.എന്‍.ഡി.പി സമുദായ പാര്‍ട്ടിയല്ല രൂപീകരിക്കുക. നായര്‍ സമുദായവും കൂട്ടായ്മ ആഗ്രഹിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ക്രിസ്ത്യന്‍ സമുദായത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല. ഈയവസരത്തില്‍ സമാനമായ രീതിയില്‍ ദുരിതങ്ങളനുഭവിക്കുന്നരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക