Image

മാധ്യമപ്രവര്‍ത്തകനെയും വകവരുത്താന്‍ പദ്ധതിയിട്ടെന്ന് പൊലീസ്

Published on 21 September, 2015
മാധ്യമപ്രവര്‍ത്തകനെയും വകവരുത്താന്‍ പദ്ധതിയിട്ടെന്ന് പൊലീസ്

ന്യൂഡല്‍ഹി: ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയത് പോലെ പ്രമുഖ മറാത്തി മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ വാഗ്‌ലെയെ വകവരുത്താന്‍ സനാതന്‍ സന്‍സ്ത പദ്ധതിയിട്ടിരുന്നതായി പൊലീസ്. പന്‍സാരെ വധക്കേസില്‍ അറസ്റ്റിലായ സനാതന്‍ സന്‍സ്ത അംഗം സമീര്‍ വിഷ്ണു ഗെയ്ക് വാദിന്‍െറ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പന്‍സാരെ വധത്തിന് ശേഷം ഗെയ്ക് വാദിന്‍െറ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നിഖില്‍ വാഗ്‌ലെ യെയും വകവരുത്തുമെന്ന സംഭാഷണം ലഭിച്ചതിന് പിന്നാലെയാണ് ഗെയ്ക് വാദ് അറസ്റ്റിലായത്.

മഹാരാഷ്ട്രയിലെ എഴുത്തുകാരനും കോലാപൂര്‍ ടോള്‍വിരുദ്ധ സമരനായകനും സി.പി.ഐ നേതാവുമായ ഗോവിന്ദ് പന്‍സാരെ ഫെബ്രുവരിയിലാണ് വെടിയേറ്റു മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക