Image

മഴ ദൈവങ്ങള്‍ മുന്‍ സര്‍ക്കാരുകളോട് കരുണ കാട്ടി: അരുണ്‍ ജെയ്റ്റ്‌ലി

Published on 21 September, 2015
മഴ ദൈവങ്ങള്‍ മുന്‍ സര്‍ക്കാരുകളോട് കരുണ കാട്ടി: അരുണ്‍ ജെയ്റ്റ്‌ലി
ഹോങ്‌കോംഗ്: രാജ്യത്തെ കാര്‍ഷിക മേഖലയിലുള്ള വളര്‍ച്ചാനിരക്ക് കുത്തനെ കുറഞ്ഞതില്‍ നിരാശ വേണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മഴ ദൈവങ്ങള്‍ മുന്‍ സര്‍ക്കാരുകളോട് ദയകാണിച്ചു. എന്നാല്‍ ഈ സര്‍ക്കാരിനോട് അവര്‍ക്ക് ഒരു കരുണയുമില്ല. കാര്‍ഷിക മേഖല വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ മറ്റ് മേഖലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വളര്‍ച്ചാനിരക്ക് ഉയരുമെന്ന് ഉറപ്പാക്കാന്‍ കഴിയുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ജനസംഖ്യയില്‍ 55 ശതമാനവും കൃഷിയെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മഴ ദൈവങ്ങള്‍ കരുണ കാട്ടുന്നില്ല. അതിനാല്‍ ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക വളര്‍ച്ച താഴ്ന്നു. വളരെ പ്രതീക്ഷയോടെ ജൂണ്‍, ജൂലായ് മാസങ്ങള്‍ കടന്നുപോയത്. എന്നാല്‍ ഓഗസ്റ്റ് നിരാശപ്പെടുത്തി. മുന്‍കാലങ്ങളെ അപേക്ഷിച്ച് മഴ വളരെ കുറഞ്ഞുവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക