Image

സിസ്റ്റര്‍ അമല വധക്കേസ്: രക്തംപുരണ്ട മണ്‍വെട്ടി കണ്ടെത്തി

Published on 20 September, 2015
സിസ്റ്റര്‍ അമല വധക്കേസ്: രക്തംപുരണ്ട മണ്‍വെട്ടി കണ്ടെത്തി


കോട്ടയം: സിസ്റ്റര്‍ അമലയുടെ മരണം മണ്‍വെട്ടികൊണ്ടുളള അടിയേറ്റെന്ന് പൊലീസ് നിഗമനം. മഠത്തില്‍ നിന്ന് രക്തംപുരണ്ട മണ്‍വെട്ടി കണ്ടെടുത്തു. മണ്‍വെട്ടി ഫൊറന്‍സിക് പരിശോധനയക്ക് അയച്ചു. മണ്‍വെട്ടിയുടെ പിന്‍ഭാഗം ഉപയോഗിച്ചാണ് സിസ്റ്ററിന്റെ തലയ്ക്കടിച്ചതെന്നാണ് നിഗമനം.
കേസില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. മഠത്തിലെ സാഹചര്യങ്ങളെകുറിച്ച് അറിവുള്ള ആളാകാം പ്രതിയെന്നും മൃതദേഹം വൃത്തിയാക്കുകയും വസ്ത്രം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതില്‍ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷണം പൂര്‍ത്തിയായാലേ പറയാനാവൂ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും എ.ഡി.ജി.പി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
സംഭവ ദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് രണ്ടുതവണ തകര്‍ത്തതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോട്ടയം എസ്.പി എസ്. സതീഷ് ബിനോയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സംഘങ്ങളായിട്ടാണ് അന്വേഷണം നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക