Image

ബി.സി.സി.ഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു

Published on 20 September, 2015
 ബി.സി.സി.ഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു


കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ(75) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1997 മുതല്‍ 2000 വരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായും 2001 മുതല്‍ 2004 വരെ ബി.സി.സി.ഐയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987,1996ലെയും ലോകക്കപ്പുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

1979ലാണ് ബി.സി.സി.ഐ അംഗമായി. അതിനുമുമ്പ് രാജസ്ഥാന്‍ ക്‌ളബിന്റെ സെക്രട്ടറിയായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയ 1983ല്‍ ബി.സി.സി.ഐയുടെ സെക്രട്ടറിയായി ഡാല്‍മിയ ചുമതലയേല്‍ക്കുന്നത്.

ഡാല്‍മിയയുടെ വിയോഗം കായികലോകത്തിന് തീരാ നഷ്ടമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക