Image

സൗദി അറേബ്യയിലെ ജിസാനില്‍ വീണ്ടും ഷെല്ലാക്രമണം: കൊല്ലം സ്വദേശി മരിച്ചു

Published on 20 September, 2015
സൗദി അറേബ്യയിലെ ജിസാനില്‍ വീണ്ടും ഷെല്ലാക്രമണം: കൊല്ലം സ്വദേശി മരിച്ചു
ജിസാന്‍: സൗദി അറേബ്യയിലെ ജിസാനില്‍ വീണ്ടുമുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി മരിച്ചു. കൊല്ലം സ്വദേശി വിഷ്‌ണുവാണ്‌ മരിച്ചത്‌. കഴിഞ്ഞ കുറെ ദിവസങ്ങളായി ഹൂതി വിമതര്‍ ഇവിടെ ഷെല്ലാക്രമണം നടത്തിവരുകയായിരുന്നു.

യെമനിലെ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമാക്കിയതിനെ തുടര്‍ന്ന്‌ ഹൂതി വിമതരും തിരിച്ചടിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൗദിയെമന്‍ അതിര്‍ത്തിയിലുള്ള ജിസാന്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസവും ഇവിടെ നടന്ന ആക്രമണത്തില്‍ മലയാളിയടക്കം മൂന്നുപേര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക