Image

രാഷ്ട്രീയ പാര്‍ട്ടി: കൗണ്‍സിലിനെ എസ്.എന്‍.ഡി.പി നിയോഗിച്ചു

Published on 20 September, 2015
രാഷ്ട്രീയ പാര്‍ട്ടി: കൗണ്‍സിലിനെ എസ്.എന്‍.ഡി.പി  നിയോഗിച്ചു
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ത്തലയില്‍ കൗണ്‍സിലിനെ നിയോഗിച്ചു. ഭൂരിപക്ഷ സമുദായത്തിലെ സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രഹസ്യ വോട്ടിംഗ് നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. നാലു പേരൊഴികെ മറ്റുള്ളവരെല്ലാം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ പിന്തുണച്ചു.

നവംബര്‍ 15 മുതല്‍ 30വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംരക്ഷണ യാത്ര നടത്തും. തിരുവനന്തപുരത്തെ സമാപനചടങ്ങില്‍ ലക്ഷങ്ങളെ പങ്കെടുപ്പിക്കും. നായാടി മുതല്‍ നന്പൂതിരി വരെ ഏത് സമുദായക്കാര്‍ക്കും പങ്കെടുക്കാം. ഭൂരിപക്ഷ സമുദായത്തോടുള്ള അവഗണന തുറന്നു കാട്ടുകയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക