Image

വിവേചനമുണ്ടായിട്ടില്ളെന്ന് മഹാരാജാസ് പ്രിന്‍സിപ്പല്‍

Published on 20 September, 2015
വിവേചനമുണ്ടായിട്ടില്ളെന്ന് മഹാരാജാസ് പ്രിന്‍സിപ്പല്‍
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ പ്രവേശത്തില്‍ ദലിത്-പിന്നാക്ക വിദ്യാര്‍ഥികളോട് വിവേചനമുണ്ടായിട്ടില്ളെന്ന് പ്രിന്‍സിപ്പല്‍. പ്ളസ് ടു പരീക്ഷ വിജയിച്ച 17-18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് ബിരുദ പ്രവേശത്തിന് അപേക്ഷ ക്ഷണിക്കാറ്.
എന്നാല്‍, അഞ്ചുവര്‍ഷം മുമ്പ് പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയശേഷം പല സ്ഥാപനങ്ങളിലും അഡ്മിഷന്‍ നേടി പഠനം പാതിവഴി ഉപേക്ഷിക്കുകയോ പരാജയപ്പെടുകയോ ചെയ്തവരാണ് പ്രായംകൂടിയ അപേക്ഷകരില്‍ അധികവും.

നിശ്ചിത പ്രായപരിധി കഴിഞ്ഞ വിദ്യാര്‍ഥികളാണ് കോളജില്‍ നടക്കുന്ന മിക്ക അച്ചടക്ക പ്രശ്നങ്ങള്‍ക്കും കാരണമാകാറുള്ളത്. ഇവരെക്കാള്‍ കൂടുതല്‍ പ്രവേശത്തിന് മുന്‍ഗണന നല്‍കേണ്ടത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെങ്കിലും പ്ളസ് ടു വിജയിച്ചവര്‍ക്കാണെന്ന വിദഗ്ധാഭിപ്രായത്തിന്‍െറ വെളിച്ചത്തിലാണ് ഇങ്ങനെയൊരു നിബന്ധന പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തിയത്.

പ്രായപരിധി കഴിഞ്ഞ എല്ലാ വിഭാഗത്തില്‍പെട്ട അപേക്ഷകര്‍ക്കും ഈ നിയമം ബാധകമാണ്. പല അപേക്ഷകരും ഇക്കാരണത്താല്‍ പ്രവേശം നേടാതെ പോയിട്ടുണ്ട്. ദലിത് വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിക്ക് ഇക്കാരണത്താല്‍ പ്രവേശം നിഷേധിക്കപ്പെട്ടാല്‍ മറ്റൊരു ദലിത് വിദ്യാര്‍ഥിക്ക് മാത്രമേ ആ സീറ്റില്‍ പ്രവേശം അനുവദിക്കൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക