Image

ഒഡീഷയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത്‌ കബഡി താരങ്ങള്‍ മരിച്ചു

Published on 19 September, 2015
ഒഡീഷയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത്‌ കബഡി താരങ്ങള്‍ മരിച്ചു
ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത്‌ കബഡി താരങ്ങള്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്‌. ഇവര്‍ സ!ഞ്ചരിച്ച മിനിട്രക്ക്‌ പാലത്തില്‍ നിന്നും താഴെ വീണാണ്‌ അപകടം ഉണ്ടായത്‌. ഒഡീഷയിലെ സുന്തര്‍ഗഡ്‌ ജില്ലയിലെ ബറായി മേഖലയിലാണ്‌ അപകടം. അഭിരാം കലോ, ധരന്ദിയര്‍ നായക്‌, ചന്ദ്രശേഖര്‍ പര്‍ഥാന്‍, ഉമേഷ്‌ കിസന്‍, ഗൗരി ചന്ദ്ര കിസാന്‍, എന്നിവരാണ്‌ മരിച്ചവര്‍. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.

താരങ്ങള്‍ മല്‍സരം കഴിഞ്ഞ്‌ മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്‌. ഏഴുപേര്‍ സംഭവ സ്ഥലത്ത്‌ വച്ചു രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചുമാണ്‌ മരിച്ചത്‌. നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക