Image

വൈക്കത്ത്‌ ആംബുലന്‍സ്‌ അപകടത്തില്‍പ്പെട്ട്‌ രോഗി അടക്കം രണ്ടു പേര്‍ മരിച്ചു

Published on 19 September, 2015
വൈക്കത്ത്‌ ആംബുലന്‍സ്‌ അപകടത്തില്‍പ്പെട്ട്‌ രോഗി അടക്കം രണ്ടു പേര്‍ മരിച്ചു
വൈക്കം: വൈക്കത്ത്‌ ആംബുലന്‍സ്‌ അപകടത്തില്‍പ്പെട്ട്‌ രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. രോഗി രാമചന്ദ്രന്‍, ഒപ്പമുണ്ടായിരുന്ന വൈക്കം ഉല്ലല സ്വദേശി അനൂപ്‌ എന്നിവരാണ്‌ മരിച്ചത്‌. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു അപകടം.

വൈക്കത്തു നിന്ന്‌ കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ്‌ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. വൈക്കം ഹൈസ്‌കൂളിലെ അധ്യാപകനാണ്‌ മരിച്ച അനൂപ്‌.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക