Image

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ്‌ റാലിക്കിടെ തോക്കുമായി എത്തിയ ആളെ അറസ്റ്റ്‌ ചെയ്‌തു

Published on 19 September, 2015
രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ്‌ റാലിക്കിടെ തോക്കുമായി എത്തിയ ആളെ അറസ്റ്റ്‌ ചെയ്‌തു
പാട്‌ന: ബിഹാറില്‍ കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ്‌ റാലി നടന്ന സ്ഥലത്ത്‌ നിന്ന്‌ തോക്കുമൈയി ഒരാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ്‌ വെളിപ്പെടുത്തിയിട്ടില്ല. പരിശോധന നടത്തുന്നതിനിടെയാണ്‌ ബാഗില്‍ എയര്‍ ഗണ്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്‌. ഉടന്‍ തന്നെ പൊലീസ്‌ സംഘം അയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്‌.

റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ കര്‍ശന പരിശോധനകള്‍ക്കും ശേഷമാണ്‌ പൊലീസ്‌ കടത്തി വിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക