Image

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌: ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Published on 19 September, 2015
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌: ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. 99 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ്‌ രണ്ടാമത്തെ പട്ടികയില്‍ പ്രഖ്യാപിച്ചത്‌. സിറ്റിംഗ്‌ എം.എല്‍.എ അലോക്‌ രഞ്‌ജന്‍ സഹസ്രാ മണ്ഡലത്തില്‍ നിന്നുതന്നെ ജനവിധി തേടും. ശനിയാഴ്‌ച പാര്‍ട്ടി ആസ്ഥാനത്തു നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിറ്റി യോഗത്തിനു ശേഷം മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ ജെ.പി നഡ്ഡയാണ്‌ 99 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടത്‌. 43 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യഘട്ട പട്ടിക ബി.ജെ.പി ചൊവ്വാഴ്‌ച പുറത്തിറക്കിയിരുന്നു.

ഒക്ടോബര്‍ 12 മുതല്‍ അഞ്ച്‌ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 160 സീറ്റുകളിലാണ്‌ ബി.ജെ.പി മത്സരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക