Image

േെഡവിസ് കപ്പ്: പേസ്-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

Published on 19 September, 2015
േെഡവിസ് കപ്പ്: പേസ്-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് പ്‌ളേ ഓഫില്‍ ഇന്ത്യക്ക് തിരിച്ചടിയുടെ ദിനം. ഡബിള്‍സില്‍ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസും രോഹന്‍ ബൊപ്പണ്ണയും ചേര്‍ന്ന സഖ്യം ചെക്കിന്റെ ഡെക് സ്‌റ്റെപനക് ഫആദം പവ്‌ലസെക് ജോടിയോട് തോറ്റു. ഇതോടെ ചെക്ക് റിപ്പബ്‌ളിക്കിന് 2-1 ന്റെ മുന്‍തൂക്കമായി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. 

15 വര്‍ഷത്തിനിടയില്‍ ഡേവിസ് കപ്പ് ഡബിള്‍സില്‍ പേസിന്റെ രണ്ടാം തോല്‍വിയാണിത്. 2012ല്‍ രോഹന്‍ ബൊപ്പണക്കൊപ്പം തന്നെ ഉസ്ബക്കിസ്താനില്‍ വെച്ചായിരുന്നു അവസാനമായി തോല്‍വിയറിഞ്ഞത്. കരുത്തരായ ചെക്കിനെതിരെ  ആദ്യദിനത്തില്‍ ഇന്ത്യ സമനില നേടിയിരുന്നു. സോംദേവ് നേടിയ ത്രസിപ്പിക്കുന്ന അട്ടിമറിയുടെ ബലത്തില്‍ 1ഫ1 എന്ന നിലയിലാണ് ആദ്യദിനത്തില്‍ ഇന്ത്യ തിരിച്ചുകയറിയത്. ഒന്നാം സിംഗ്ള്‍സില്‍ യൂകി ഭാംബ്രി ഇന്നലെ പരാജിതനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക