ഡാലസ്: സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍
ഏപ്രില്‍ 21ന് വൈകിട്ട് 6 മണിക്ക് ഗാര്‍ലാന്റ് കണ്വന്ഷന് സെന്ററില്‍
വച്ച് പ്രശസ്ത തെന്നിഡ്യന്‍ ഗായികമാരായ സുജാതയും മകള്‍ ശ്വേതയും നയിക്കുന്ന
വിവിധ കലാപരിപാടികള്‍ സമന്വയിപ്പിച്ച കലാസന്ധ്യ അരങ്ങേറും.
സെന്റ്
അല്‍ഫോണ്‍സാ കമ്യൂണിറ്റി സെന്ററിന്റെ പുരുദ്ധാരണഫണ്ടിനായി നടത്തപ്പെടുന്ന
പരിപാടിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്, അമൃത സുപ്പര്‍
സ്റ്റാര്‍ ആനന്ദ്, മിമിക്രി, സിനി ആര്‍ട്ടിസ്റ്റുകളായ രമേഷ് പിഷാരടി, സുഭി
സുരേഷ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി
ചെയര്‍പെഴ്സണായ ഏലിക്കുട്ടി ഫ്രാന്‍സീസ് അറിയിച്ചു.
സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിന്റെ ഭാഗമായി കമ്യൂണിറ്റി സെന്ററായും
ധ്യാനകേന്ദ്രമായും പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ പുനരുദ്ധാരണത്തിനുവേണ്ടി
നടത്തപ്പെടുന്ന കലാസന്ധ്യയില്‍ ഡാലസിലെ എല്ലാ വിഭാഗം ആളുകളുടെയും
സഹായസഹകരണങ്ങള്‍ വികാരി ഫാ. മാത്യു ശാശേരില്‍ അഭ്യര്‍ത്ഥിച്ചു. സിബി
കല്ലൂര്‍, വില്‍സണ്‍ ഇലഞ്ഞിക്കല്‍ എന്നിവരാണ് ട്രസ്റ്റിമാര്‍.