സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് ഗോപിയ്ക്ക് നായികയാകുന്നത് നടന് വിജയകുമാറിന്റെ മകള്‍ അര്‍ഥന വിജയകുമാര്‍. തലസ്ഥാനം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം നിര്‍ണായക വേഷം ചെയ്ത നടനാണ്. വിജയകുമാര്‍. സുരേഷ് ഗോപിയുടെയും തലവര മാറ്റിയ ചിത്രമായിരുന്നു തലസ്ഥാനം. വര്‍ഷങ്ങള്‍ക്കു ശേഷം മകന് ഗോകുല്‍ നായകനാകുമ്പോള്‍ അന്ന് കൂടെ അഭിനയിച്ച വിജയകുമാറിന്റെ മകള്‍ നായികയാകുന്നത് തികച്ചും യാദൃശ്ചികമാണ്.
വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മുദ്ദുഗവു എന്ന ചിത്രത്തിലാണ് ഗോകുല്‍ അരങ്ങേറ്റം നടത്തുന്നത്. പേരു പോലെ തന്നെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ഫ്രൈഡേ ഫിലിംസ് കാര്‍ണിവല്‍ സിനിമായുമായി ചേര്‍ന്നു നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് മുദ്ദുഗവു.
ഗോകുലിന്റെ നായികയാകാന്‍ ആദ്യം പ്രേമത്തിലെ അനുപമയെയാണ് നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. നടന് കൃഷ്ണ കുമാറിന്റെ മകള്‍ അഹാനയേയും പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ അര്‍ഥനയെ നായികയാക്കി തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അര്‍ഥന. ഗോകുലിന്റെ അനുജത്തി അര്‍ഥനയുടെ സുഹൃത്തായതിനാല്‍ ആ നിലയ്ക്ക് ഗോകുലിനെ പരിചയമുണ്ട്. ഇപ്പോള്‍ വലിയ സൗഹൃദമൊന്നുമില്ലെങ്കിലും സിനിമയില്‍ എത്തുമ്പോള്‍ കൂടുതല്‍ പരിചയപ്പെടാം എന്നാണ് അര്‍ഥന പറയുന്നത്.