ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ വധക്കേസ് സിനിമയാകുന്നു. റിയ സെന്നാണ് ഷീന ബോറയാകുന്നത്. അഗ്നിദേവ് ചാറ്റര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബംഗാളി നടി റിതുപര്‍ണ സെന്‍ ഗുപ്ത ഇന്ദ്രാണി മുഖര്ജിയാകും. ഷീന ബോറയുടെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ആലോചിച്ചത് റിയയെപ്പറ്റി തന്നെയാണെന്നും ഏറെ വെല്ലുവിളികളുള്ള കഥാപാത്രത്തെ മികവുറ്റതാക്കാന്‍ റിയയ്ക് കഴിയുമെന്ന് ഉറപ്പാണെന്നും അഗ്നിദേവ് ചാറ്റര്‍ജി പറഞ്ഞു.
വളരെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന സംവിധായകനാണ് അഗ്നിദേവെന്ന് റിയ സെന്‍ പറഞ്ഞു. ഈ ചിത്രം ഒരു വലിയ വിജയമായി മാറുമെന്ന് ഉറപ്പാണ്. ഷീന ബോറയുടെ വേഷം തനിക്ക് വെല്ലുവിളിയാണ്. റിതുപര്‍ണ സെന്‍ ഗുപ്തയെ പോലുള്ള നടിമാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും റിയ സെന്‍ പറഞ്ഞു. പീറ്റര്‍ മുഖര്‍ജിയായി ധൃതിമാന്‍ ചാറ്റര്‍ജിയെയാണ് പരിഗണിക്കുന്നതെന്ന് അഗ്നിദേവ് ചര്റ്റര്ജി പറഞ്ഞു. സബ്യസാചി ചക്രബര്‍ത്തി, കൗശിക് സെന്‍, ടോട്ട റോയ് ചൗധരി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. സെപ്റ്റംബര്‍ 27ന് ഷൂട്ടിംഗ് തുടങ്ങാനാണ് ആലോചിക്കുന്നതെന്നും അഗ്നിദേവ് കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം.