ചിമ്പുവുമായുള്ള വിവാദം: അരക്കോടി രൂപ പ്രതിഫലം വേണ്ടെന്ന് നയന്‍സ്
Published on 11 September, 2015
ചിമ്പുവും നയന്‍താരയും നായികാ നായകന്മാരാകുന്ന ഇതു നമ്മ ആള് എന്ന ചിത്രം വീണ്ടും
കൂടുതല്‍ വിവാദങ്ങളിലേക്ക്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്കായി വീണ്ടും
രണ്ട് ഗാനങ്ങള്‍കൂടി ചിത്രീകരിക്കണമെന്ന് നിര്‍മാതാക്കള്‍ സംവിധായകനോട്
ആവശ്യപ്പെട്ടിരുന്നു. നായികയായ നയന്‍സിന് ഇതുവരെ അഭിനയിച്ചതിനുള്ള മുഴുവന്‍
പ്രതിഫലവും നല്‍കാതിരുന്ന നല്‍കാനുള്ള സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍
ഇത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കുന്നത്. അമ്പത് ലക്ഷം രൂപയാണ് നയന്‍സിന്
നല്‍കാനുള്ളത്.
ചിമ്പുവിന്റെ അച്ഛനും നടനുമായ ടി.രാജേന്ദ്രനും ചിമ്പുവും
നയന്‍താരയും ഈ രംഗത്ത് ആവശ്യമാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ചിത്രത്തിന്റെ
പ്രമേയത്തിന് അത്തരം ഗാനരംഗങ്ങള്‍ ആവശ്യമില്ലെന്ന് സംവിധായകന് പാണ്ഡ്യരാജും
വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് നയന്‍താര നിയന്ത്രണം വിട്ട്
പൊട്ടിത്തെറിച്ചത്. `` സിനിമയുടെ സംവിധായകനു പോലും ആ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍
താല്പര്യമില്ല. പിന്നെ ഞാനെന്തിനു സഹകരിക്കണം? ഈ സിനിമയില്‍ ഞാന്‍ കരാര്‍
ഒപ്പിട്ടത് പാണ്ഡ്യരാജ് എന്ന സംവിധായകനു വേണ്ടിയാണ്. അല്ലാതെ ചിമ്പുവിനു
വേണ്ടിയല്ല. ഇനി കിട്ടാനുള്ള പൈസയും എനിക്കു വേണ്ട.`` നയന്‍താര തുറന്നടിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല